ADVERTISEMENT

ന്യൂയോര്‍ക്ക്∙ ടെലി ഐസിയു അഥവാ ഇ-ഐസിയു നഴ്സിങ് പ്രാക്ടീസ്  (An Inquiry into the lived experience of tele- ICU (e-icu) nurses practice) എന്ന വിഷയത്തില്‍ ആനി ജോര്‍ജിന് ഡോക്ടറേറ്റ്.

 

ടെലി ഹെല്‍ത്ത്  നഴ്‌സിങ് രംഗത്തെ ആദ്യ ഗവേഷണമായിരുന്നു ഇതെന്ന് കരുതുന്നു. പ്രത്യേകിച്ച്, ടെലി -ഐസിയു വിനെക്കുറിച്ചുള്ളത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരിചരണത്തില്‍ ഈ വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

 

ടെലി ഐസിയു അഥവാ ഇ-ഐസിയു നഴ്സുമാരുടെ ജീവിതാനുഭവങ്ങളിലൂടെയുള്ള അന്വേഷണമായിരുന്നു വിഷയം. 1983 മുതല്‍  നഴ്‌സിങ് പ്രോഗ്രാമുകള്‍ക്ക് പിഎച്ച്ഡി നല്‍കുന്ന ന്യൂയോര്‍ക്കിലെ  പ്രശസ്ത സര്‍വകലാശാലകളില്‍ ഒന്നായ അഡെല്‍ഫൈയില്‍ നിന്ന് ഈ നേട്ടം കൈവരിച്ചതില്‍  ഇരട്ടി സന്തോഷം.  അഡെല്‍ഫൈയിലെ പി എച്ച് ഡി നഴ്‌സിംഗ് പ്രോഗ്രാമിന്റെ ഡീനും പ്രഫസറുമായ ഡോ. പട്രീഷ്യ ഡോണോഹ്യു പോര്‍ട്ടര്‍ ആയിരുന്നു  മെന്റോര്‍.

 

'ഈ ഗവേഷണത്തിലൂടെ വെര്‍ച്വല്‍ നഴ്‌സുമാര്‍ക്ക്  ഇ- ഐഡന്റിറ്റി വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ടെലി ക്രിട്ടിക്കല്‍ കെയരില്‍  അഭിവൃദ്ധിയാണ്  ലക്ഷ്യമിടുന്നത്. ഇതിനായി നോര്‍ത്ത് വെല്‍ ഹെല്‍ത്തിലെ  ടെലി ഹെല്‍ത്ത് ഡിവിഷന്റെ വൈസ് പ്രസിഡന്റ്  ഐറിസ് ബെര്മാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.'

 

നിലവില്‍ ക്യൂന്‍സിലെ ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍സില്‍ നഴ്‌സിംഗ് എഡ്യൂക്കേഷന്റെ അസോസിയേറ്റ് ഡയറക്ടറാണ്.  'കോവിഡിനെക്കുറിച്ച് മള്‍ടി ഡിസിപ്ലിനറി ഗവേഷണം നടത്തുന്ന  വിഭാഗത്തിലെ  ഒരേയൊരു ആര്‍ എന്‍ കൂടിയാണ് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ന്യൂയോർക്ക് അക്കാദമി ഓഫ് മെഡിസിന്റെ പി എച്ച് ഡി നഴ്‌സിങ് ഡിവിഷനില്‍ എന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ എന്‍മാര്‍ക്ക് അപൂര്‍വമായി മാത്രം കൈവരുന്ന ഭാഗ്യമാണിത്.'

 

അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ (എ എന്‍ എ/ എ എന്‍ സി സി) നഴ്‌സിംഗ് പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യല്‍റ്റിയില്‍ പത്തംഗ സബ്ജക്ട് മാറ്റര്‍ എക്‌സ്‌പെര്‍ട്ട്  കമ്മിറ്റിയില്‍,  ഈസ്റ്റ് കോസ്റ്റിനെ പ്രതിനിധീകരിക്കുന്ന ഏക ഇന്ത്യക്കാരിയാണ് അവര്‍.

 

എറണാകുളം സ്വദേശിയാണെങ്കിലും   മാതാപിതാക്കളും ഭര്‍ത്താവും മക്കളും എല്ലാം അമേരിക്കയില്‍ തന്നെ. ഭര്‍ത്താവ്: ജോര്‍ജ് ഏലിയാസ്, മക്കള്‍ : എവിറ്റ ,എലിസ. 2003 ലാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുന്നത്. ലിന്‍ബ്രൂക്കിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്  അംഗമാണ്.

 

1999 ല്‍ മാംഗ്ലൂര്‍  യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ  ബി എസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ശേഷം 2011 ല്‍ അഡെല്‍ഫൈ  യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എസ് സി നഴ്‌സിംഗ് പഠിച്ചു. മൂന്ന് ബോര്‍ഡ് സര്‍ട്ടിഫിക്കേഷനുകളുണ്ട് -  എ എ സി എന്നില്‍ നിന്ന് ക്രിട്ടിക്കല്‍ കെയര്‍ , എ എന്‍ സി ഐ യില്‍  നിന്ന് നഴ്‌സിംഗ് പ്രൊഫഷണല്‍ ഡെവലപ്‌മെന്റും നേഴ്‌സ് എക്‌സിക്യൂട്ടീവ് അഡ്വാന്‍സ്ഡും. (Board certified in Critical Care (CCRN) from AACN; Nursing Professional Development (NPD-BC) and Nurse Executive Advanced ( NEA- BC) - both from ANCC.

 

സിഗ്മ തീറ്റ ടൗ ഇന്റര്‍നാഷണല്‍ (STTI- Sigma Theta Tau International), എന്‍ എല്‍ എന്‍ -നാഷണല്‍ ലീഗ് ഫോര്‍ നഴ്‌സിങ്, ഇ എന്‍ആര്‍എസ്- ഈസ്റ്റേണ്‍ നഴ്‌സിങ് റിസര്‍ച്ച് സൊസൈറ്റി തുടങ്ങിയവയിലെ സജീവ പ്രവര്‍ത്തകകൂടിയാണ്. നിരവധി പ്രാദേശിക- ദേശീയ-അന്തര്‍ദേശീയ  യോഗങ്ങളില്‍ പ്രബന്ധങ്ങള്‍  അവതരിപ്പിച്ചിട്ടുണ്ട്.

 

കൊച്ചി ലിസി ഹോസ്പിറ്റലിന്റെ ക്ഷണം സ്വീകരിച്ച് സെപ്തംബര്‍ 28, 2020 ല്‍ അഡള്‍ട് ക്രിട്ടിക്കല്‍ കെയറിലെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച്  500 പേര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

 

ഇപ്പോള്‍ എന്‍ വൈ സി ഹെല്‍ത്ത്  ആന്‍ഡ് നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റത്തില്‍ ഗവേഷണത്തിന്റെ ഭാഗമാണ്. യു എസിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സിമുലേഷന്‍ കമ്പനികളില്‍ ഒന്നായ ഷാഡോ ഹെല്‍ത്ത് അവരുടെ കണ്‍സള്‍ട്ടന്റും പിഎച്ച്ഡി നഴ്‌സിങ് വിദ്യാർഥികളുടെ മെന്ററും ആകാന്‍ ക്ഷണിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com