ADVERTISEMENT

കലിഫോർണിയ ∙ കലിഫോർണിയ സംസ്ഥാനത്തെ കോവിഡ് 19 മരണം 25,000 കവിഞ്ഞു. ഡിസംബർ 31 വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇതോടെ കോവിഡ് മരണം 25,000 കവിയുന്ന അമേരിക്കയിലെ മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് കലിഫോർണിയ. 

ടെക്സസ്, ന്യൂയോർക്ക് എന്നിവയാണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ. ടെക്സസിൽ (27000) , ന്യുയോർക്കിൽ 38,000 മരണവും സംഭവിച്ചിട്ടുണ്ട്.ഫ്ലോറിഡാ ആശുപത്രികളിലെ ഹാൾവേയിലും, കോൺഫ്രൻസ് റൂമുകളിലും, കഫ്റ്റീരിയായിലും, ഗിഫ്റ്റ് ഷോപ്പിൽ പോലും രോഗികൾ നിറഞ്ഞിരിക്കുന്നു. കൂടാതെ പുറത്തു ടെന്റുകൾ കെട്ടിയും, അറീനകളിലും, സ്കൂളുകളിലും രോഗികളെ പാർപ്പിച്ചിട്ടുണ്ട്.

ഫ്രണ്ട് ലൈനിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ജോലിഭാരം വർധിച്ചിരിക്കുന്നു. ഇതു പല മാനസികപ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. കലിഫോർണിയായിൽ ഇതുവരെ 2245379 കോവിഡ് പോസിറ്റീവ് കേസ്സുകൾ കണ്ടെത്തിയിട്ടുണ്ട്. 20625 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇതിൽ 4000ത്തിലധികം  രോഗികൾ ഐസിയുവിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com