ADVERTISEMENT

ഡാലസ് ∙ ഡാലസിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ശനിയാഴ്ച 2842 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യയും ഉയർന്നിട്ടുണ്ട്. ശനിയാഴ്ച മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നതായി ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹൂമൺ സർവീസസ് റിപ്പോർട്ട് ചെയ്തു. മുപ്പതിനും 50 നും ഇടയിൽ പ്രായമുള്ള 9 പേരാണ് മരിച്ചത്. മറ്റുള്ളവർ 60 നു മുകളിലുള്ളവരും.

ഡാലസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 174 477 ആയി. ടെക്സസ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ട ഹാരിസ് കൗണ്ടിക്കു താഴെയാണ് ഡാലസ് കൗണ്ടിയുടെ സ്ഥാനം. അടുത്തിടെ പൊതുജനങ്ങൾ താങ്ക്സ് ഗിവിങ്ങിനും, ക്രിസ്മസിനും, പുതുവത്സരാഘോഷത്തിനും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തതാണ് രോഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കിയത്.

മാസ്ക്കും, സോഷ്യൽ ഡിസ്റ്റൻസിങ്ങും തുടർന്നും കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com