ADVERTISEMENT

ഫിലഡൽഫിയ ∙ മാർട്ടിൻ ലൂഥർ കിങ് ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അഖില അമേരിക്ക പ്രസംഗ മത്സരത്തിൽ ഐഷാനി കോമത്ത് ജേതാവായി. ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ മാർട്ടിൽ ലൂഥർ കിങ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രസംഗ മത്സരം.  ‘മാർട്ടിൻ ലൂഥർ കിങ്ങും മഹാത്മാ ഗന്ധിയും നമ്മെ നയിക്കുമ്പോൾ’ ‘When Martin Luther King and Mahatma Gandhi lead us’ എന്നതായിരുന്നു വിഷയം. ജേതാവിനുള്ള ക്യാഷ് അവാർഡ് ഫൊക്കാനാ ജനറൽ സെക്രട്ടറി സജി മോൻ ആന്റണിയാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

യൂ ട്യൂബ് വിഡിയോയിലൂടെ ലഭിച്ച ഇംഗ്ളീഷ് പ്രസംഗം വിലയിരുത്തിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നിഷാമിനി ഹൈസ്കൂൾ വിദ്യാർഥിനിയാണ് ഐഷാനി കോമത്ത്. വായന, സാഹിത്യ രചന, സംഗീതാസ്വാദനം എന്നിവയാണ് ഐഷാനിയുടെ പ്രധാന കോ-കരിക്കുലർ ആക്ടിവിറ്റീസ്. സൈക്ക്യാട്രിസ്റ്റാവുക എന്നതാണ് ഐഷാനിയുടെ ഭാവി പദ്ധതിയിലെ കലക്ഷ്യങ്ങളിൽ ഒന്ന്. 

ജനുവരി 30 ശനിയാഴ്ച്ച ഉച്ച്യ്ക്ക് 12ന് ഗാന്ധിജി രക്ത സാക്ഷിദിനം, ഇന്ത്യൻ റിപ്പബ്ളിക് ദിനം, മാർട്ടിൻ ലൂഥർ കിങ് ഡേ എന്നീ ദിവസങ്ങളോടനുബന്ധിച്ച് പ്രസംഗ മത്സര ജേതാവ് ഐഷാനി കോമത്തിനെ സൂം മീറ്റിങ്ങിൽ ഇന്ത്യൻ പാർലമെന്റ് അംഗത്തിന്റെ സാന്നിധ്യത്തിൽ ആദരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com