ADVERTISEMENT

.ഡാലസ് ∙ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ (IANANT) പുതിയ നേതൃത്വം ചുമതലയേറ്റു.  ജനുവരി 16 ശനിയാഴ്ച സൂം സംവിധാനത്തിലായിരുന്നു ഓത് സെറിമണി. 2020 ൽ സിൽവർ ജൂബിലി ആഘോഷച്ച ഐനന്റ് സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുള്ള അസോസിയേഷനാണ്.

പ്രസിഡന്റ്‌ റിനി ജോൺ,വൈസ് പ്രസിഡന്റ്‌ ആലീസ് മാത്യു, സെക്രട്ടറി കവിത നായർ, ട്രഷറർ മേഴ്‌സി അലക്സാണ്ടർ, മെമ്പർഷിപ് ചെയർ ഏയ്ഞ്ചൽ ജ്യോതി,APRN ചെയർ ജെയ്സി സോണി, Professional Development & Education ചെയർ വിജി ജോർജ്, Editorial Board ലിഫി ചെറിയാൻ, Social Program ചെയർ ബിജി ജോർജ്, Award and Scholarship ചെയർ ജിജി വർഗീസ്, Fundraising ചെയർ സൂസമ്മ എബ്രഹാം, Bylaws ചെയർ ജാക്കി മൈക്കിൾ എന്നിവരാണ് ഐനന്റ് നവ നേതൃത്വം. കൂടാതെ മഹേഷ്‌ പിള്ള, ഹരിദാസ് തങ്കപ്പൻ, മേരി എബ്രഹാം, നിഷ ജേക്കബ്, ആനി മാത്യു എന്നിവർ അഡ്വൈസറി ബോർഡ്‌ മെമ്പേഴ്‌സുമാണ്.

ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്സിങ് വിദ്യാർഥിക്ക്‌ സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള കാരുണ്യ പ്രവർത്തനം ഐനന്റ് നടത്തി പോരുന്നു. പ്രഗത്ഭരുടെ നേതൃത്വത്തിൽ ആതുര സേവന രംഗത്തെ വിവിധ വിഷയത്തിലുള്ള സെമിനാറുകളും ക്ലാസ്സുകളും നടത്തി പോരുന്നു. സെമിനാറിൽ പങ്കെടുക്കുന്ന നഴ്സുമാർക്കു  കോണ്ടാക്ട് അവേഴ്സ് ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. കോവിഡ് മഹാമാരിയിരിൽ കെയർ പാക്കേജ് അംഗങ്ങൾക്ക് വിതരണം ചെയ്തും, കോവിഡ് രോഗ പ്രതിരോധ പട്ടിക പ്രകാരം വാക്‌സീൻ സ്വീകരിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ ബോധവൽക്കരണം നടത്തിയും ഐനന്റ് തങ്ങളുടെ സംഘടനപ്രവർത്തനം മാതൃകപരമാക്കി.

നഴ്സിങ് മേഖലയെ മികച്ചതും തിളക്കമേറിയതുമായ തൊഴിൽ മേഖലയായി ഒരുമയോടെ ഒന്നിച്ചുമുന്നേറാം എന്ന മുഖ്യലക്ഷ്യത്തോടെ ഐനന്റ് (IANANT) പ്രവർത്തനം തുടരുന്നു. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലെ ആദ്യ പൊതു സമ്മേളനം മാർച്ച്‌ 27 വൈകുന്നേരം 5.30ന് നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഈ സൂം ലിങ്കിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്.

https://us02web.zoom.us/j/86938546999

കൂടുതൽ വിവരങ്ങൾക്ക് :

www.ianant.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com