ADVERTISEMENT

ടൊറന്റോ ∙ മുസ്‌ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. മിസിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യക്ഷണിതാവായിരുന്നു. ഈദ് പ്രാർഥനയ്ക്കും ഖുതുബക്കും ഇമാം സുലൈമാൻ ദാവൂദ് നേതൃത്വം നൽകി . കോവിഡ് മാനദണ്ഡം പാലിച്ചു കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ച് ഈദ് പ്രാർഥന നിർവഹിച്ചത് പങ്കെടുത്തവർക്ക് ഒരു പ്രതേക അനുഭൂതിയും സന്തോഷവും ഉളവാക്കി. 

                       

 

mmac

കാനഡയിലെ വിവിധ മലയാളി മുസ്‌ലിം സംഘടനകളുടെ മുൻകാല പ്രവർത്തകര്‍ക്ക് പ്രതേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു. മർച്ചന്റ് ഫൗണ്ടേഷൻ സ്ഥാപക നേതാവും മലബാർ ഡെവലപ്മെന്റ് കാനഡ ചാപ്റ്റർ പ്രസിഡന്റും കെഎംസിസി യുഎസ് കാനഡ വൈസ് ചെയർമാനും ആയ അബ്ദുൽവാഹിദ്‌ വൈതർകോവിൽ കെഎംസിസി ചെയർമാനും, മലപ്പുറം ജില്ലാ കനേഡിയൻ അസോസിയേഷൻ പ്രസിഡന്റുമായ ഇബ്രാഹിം കുരിക്കൾ, ഫൗസിയ,  എം. സി. അബ്ദുള്ള, വണ്ടൂർ ശരീഫ് സാഹിബ് എന്നിവരെ ആദരിച്ചത് മറക്കാനാവാത്ത അനുഭവമായി. തുടർന്നുള്ള പ്രസംഗത്തിൽ എംപി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളെ പ്രത്യകം അഭിനന്ദിക്കുകയും പ്രവർത്തങ്ങൾക്ക് പ്രോത്സാഹനവും നൽകി.

 

 സെന്റ് ജോർജിയസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് ഫാദർ ബ്ലെസ്സൻ വർഗീസ് ഈദാശംസകൾ നേർന്ന് സംസാരിച്ചു. അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി മുസ്‌ലിം അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഫാത്തിമ ഫെബി സംസാരിക്കുകയും ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു.

 

 പരിപാടി സ്പോൺസർ ചെയ്ത Gibi John Real Estate Broker, Manoj Karatha, Law office of Chris Lamannil, Dr. Jamila Jifri - Huron Dental Office എന്നിവർക്ക് പ്രതേകം നന്ദി രേഖപ്പെടുത്തി .

 

 ടൊറന്റോ മലയാളി മുസ്‌ലിം കമ്മ്യൂണിറ്റിക്ക് മറക്കാനാവാത്ത ഒത്തുചേരലും ഈദ് ഗാഹും ഏർപ്പെടുത്തിയ എംഎംസി പ്രതേകം അഭിനന്ദനം അർഹിക്കുന്നതായി പരിപാടിയിൽ പങ്കെടുത്തവർ വ്യക്തമാക്കി. എംഎംഎസി എജ്യുക്കേഷൻ ആൻഡ്‌ കരിയർ വൈസ് പ്രസിഡന്റ് ആദിൽ സൽമാൻ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com