Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുർവേദത്തിനായി സ്റ്റെഫിയുടെ ‘സെർവ് ’

സ്റ്റെഫി ഗ്രാഫ്

കേരളത്തിന്റെ ആയുർവേദത്തെ ലോകവേദിയിലെത്തിക്കാൻ ഇനി ടെന്നിസ് സൂപ്പർതാരം സ്റ്റെഫി ഗ്രാഫ്. കേരള ആയുർവേദ ടൂറിസത്തിന്റെ പ്രചാരകയായി സ്റ്റെഫി ഗ്രാഫിനെ നിശ്ചയിച്ചു. രണ്ടു വർഷം നീളുന്ന 3.96 കോടി രൂപയുടെ കരാറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിസിറ്റ് കേരളയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

സ്റ്റെഫിയുമായുള്ള കരാറിൽ ബ്രാൻഡ് അംബാസഡർ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ആയുർവേദ പ്രചാരണത്തിനുള്ള പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അവർ അഞ്ചു ദിവസം കേരളത്തിൽ ചെലവഴിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ലോകത്തെവിടെയും ആയുർവേദത്തിന്റെ പ്രചാരണത്തിനായി കേരളം സംഘടിപ്പിക്കുന്ന പരിപാടികളിൽ അവർ പങ്കെടുക്കും. സാമ്പത്തിക കാരണങ്ങളാലാണ് ബ്രാൻഡ് അംബാസഡർ എന്ന വാക്ക് ഒഴിവാക്കുന്നത്. കരാർ ഉടൻ ഒപ്പു വയ്ക്കും.

ആയുർവേദ പ്രചാരണത്തിനുള്ള മോഡൽ ആവുക മാത്രമല്ല, അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്നും സ്റ്റെഫി ഉറപ്പു നൽകിയിട്ടുണ്ട്. ജർമൻകാർക്ക് ആയുർവേദത്തിൽ ഏറെ താൽപര്യമുള്ളതിനാൽ ആ രാജ്യത്തു നിന്നുള്ളയാൾ പ്രചാരണം നടത്തുന്നത് ഏറെ ഗുണം ചെയ്യും. മോഡൽ ആകുന്നതിന് 10 കോടി രൂപ വരെ നൽകാൻ പലരും തയാറുള്ളപ്പോഴാണ് ഈ തുകയ്ക്ക് സ്റ്റെഫി സമ്മതിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.