Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടികൊഴിച്ചിലിന് വീട്ടുപരിഹാരം

hair-loss Image Courtesy : Vanitha Magazine

മുടി കൊഴിച്ചിലിന്റെ പ്രധാനകാരണം താരാനാണ്. മുടി വൃത്തിയായി സൂക്ഷിക്കാത്തതു മൂലമാണ് താരൻ ഉണ്ടാകുന്നത്. രണ്ടാമത്തെ കാരണം തലയിൽ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയ രീതി കൈമോശം വരുന്നതാണ്. ഇന്നു പലരും എണ്ണ മുടിപ്പുറമേ പുരട്ടുകയാണ് ചെയ്യുക. തലമുടിയുടെ വേരുകളിൽ വരെ എണ്ണയെത്തും വിധം തലയോട്ടിയിൽ എണ്ണ തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നതാണ് ശരിയീയ രീതി. കരൾരോഗങ്ങൾ,വൃക്ക തകരാറുകൾ പോലുള്ള മാരകരോഗവസ്ഥകളിൽ കടുത്ത മുടികൊഴിച്ചിൽ ഒരു ലക്ഷണമായി കാണാറുണ്ട്. മുടി ഒരു കെട്ടായി പറിഞ്ഞുപോരുക, മുടികൊഴിഞ്ഞ് തലയോട്ടി തെളിയുക, മുടിയിഴകളുടെ കരുത്തും നീളവും കുറയുക എന്നിവയൊക്കെ രോഗലക്ഷണങ്ങളാകാം.

താരൻ നിയന്ത്രിക്കാനായി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിൽ രണ്ടു തവണയോ ഡെറ്റോൾ പോലുള്ള അണുനാശിനി കൊണ്ട് തലയിണയുറ, ചീപ്പ്, തോർത്ത് എന്നിവ കഴുകുക

ഒന്നിടവിട്ട ദിവസങ്ങളിൽ വൈകുന്നേരം തല കുളിർക്കെഎണ്ണ തേച്ച് അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക

മുടിക്കായ മൂലം മുടിപൊട്ടിപ്പോകുന്നവർ ധുർധുരപത്രാദി എണ്ണ ഉപയോഗിക്കുക

കുന്തളകാന്തി, കയ്യുന്ന്യാദി, നീലിഭൃംഗാദി എന്നീ എണ്ണകൾ തലയിൽ തേക്കാൻ നല്ലതാണ്.

കറ്റാർവാഴയുടെ തൊലി നീക്കിയ ജെൽ ആഴ്ചയിലൊരിക്കൽ തലയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകുക

അശ്വഗന്ധരസായനം, ശതാവരിഗുളം എന്നിവ സേവിക്കുകന്നതും നല്ലതാണ്.

ഡോ. എൽ. പി. അനിൽകുമാർ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.