Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഴിയിൽ പിഴച്ചാൽ കുഴിയിൽ

kizhi-treatment

ആയുർവേദത്തിലെ കിഴിചികിത്സ യിൽ പ്രധാനമാണ് നവരക്കിഴി. ചൂർണക്കിഴി, ലവണക്കിഴി, ഇലക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയവയും ഉണ്ട്. പരിചയസമ്പന്നനായ വൈദ്യന്റെയും പരിചാരകരുടെയും മേൽനോട്ടം ഇല്ലാതെ ചെയ്താൽ രോഗിക്കു കിഴി വിനയാവും. ഒരു വർഷത്തിലേറെ പഴക്കമുള്ള നവര അരി കുറുന്തോട്ടിക്കഷായത്തിൽ വേവിക്കണം. അപ്പോൾ അതു ചോറുപോലെയാവും. ഇതു കിഴികെട്ടി വയ്ക്കും. കുറുന്തോട്ടിക്കഷായവും പാലും സമം ചേർത്ത് അതു തിളപ്പിക്കണം. നേരത്തെ വേവിച്ച അരി കിഴിയാക്കി വച്ചത് ഇതിൽ മുക്കി ദേഹത്ത് ഉഴിയുന്ന ചികിത്സാക്രമമാണു നവരക്കിഴി. ദേഹത്തു തൈലം പുരട്ടിയശേഷമേ കിഴിവയ്ക്കൂ. രോഗിയുടെ ശരീരപ്രകൃതവും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ നിലയും അറിഞ്ഞശേഷമാണ് ഈ ചികിത്സ. വാതം നീർവീഴ്ച, പക്ഷാഘാതം, ക്ഷതങ്ങൾ തുടങ്ങിയവയ്ക്കു കിഴി വയ്ക്കാറുണ്ട്.

Your Rating: