Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടുകാലത്ത് ഐസ് ഇട്ട വെള്ളം കുടിച്ചാൽ?

tea-water-ice-cubes

ചുട്ടുപൊള്ളുന്ന ചൂടാണ്, പക്ഷേ ഉള്ളു തണുപ്പിക്കാൻ നേരെ ഫ്രിജിനു മുന്നിലേക്കു ഓടരുത്. ഐസ് ഇട്ട വെള്ളവും തണുപ്പിച്ച ആഹാരസാധനങ്ങളും ചൂടുകാലത്തെ അരുതുകളിൽ പ്രധാനം. ഉഷ്ണം ഉഷ്ണേന ശാന്തി – ചൂടിനെ ചെറുക്കാൻ തണുപ്പിച്ച ആഹാരമല്ല, തണുപ്പ് ഘടകങ്ങളുള്ള ആഹാരമാണ് ആയുർവേദം നിർദേശിക്കുന്നത്. ദാഹം ചെറുക്കാൻ ഉത്തമം തിളപ്പിച്ചാറ്റിയ വെള്ളം തന്നെ. രാമച്ചം, നന്നാറി എന്നിവയുടെ വേരിട്ടു തിളിപ്പിച്ച വെള്ളമാണെങ്കിൽ ബഹുകേമം. രാമച്ചവും നന്നാറിയും ശീതീകരണഘടകങ്ങളുള്ളവയാണ്. കരിക്കിൻ വെള്ളം, പാൽ എന്നിവയും കുടിക്കാം.

ചായയും കാപ്പിയും ഒഴിവാക്കുകയാണ് നല്ലത്. ചായ നിർബന്ധമാണെങ്കിൽ ഹെർബൽ ടീ തയാറാക്കാം. മിന്റ് ഇലകളിട്ടു തയാറാക്കിയ ചായ രുചിച്ചു നോക്കൂ.

തയാറാക്കേണ്ട വിധം: ചായയ്ക്കു വെള്ളം വയ്ക്കുമ്പോൾ തന്നെ മിന്റ് ഇല അരിഞ്ഞത് അര സ്പൂൺ ചേർക്കുക. തിളച്ചു വരുമ്പോൾ പതിവു പോലെ തേയിലയിട്ടു വാങ്ങാം. ആവശ്യത്തിനു മധുരം ചേർത്താൽ മിന്റ് ചായ തയാർ.

ജലസമ്പന്നമായ പഴങ്ങളെ കൂട്ടുപിടിച്ചും ചൂടിനെ പൊരുതിത്തോൽപ്പിക്കാം. തണ്ണിമത്തൻ, മാങ്ങ, പൊട്ടുവെള്ളരി എന്നിവയിൽ ജലാംശം കൂടുതലുണ്ട്. മുന്തിരിയും നന്ന്. പക്ഷേ പുളിയേറെയുള്ളത് വേണ്ട.

ചൂടിനെ തണുപ്പിച്ചു വരുതിയിലാക്കാൻ ഒരു സ്പെഷൽ ഡ്രിങ്ക്.

ആവശ്യമുള്ളത്

മാതളം – ഒരെണ്ണം

ചെറുനാരങ്ങ – ഒരെണ്ണം

അലോവെര (ജെൽ) – ചെറിയ സ്പൂൺ

തേൻ – ആവശ്യത്തിന്

ഇവ എല്ലാം ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കാം. തേനിനു പകരം പഞ്ചസാരയും ആകാം.

വെള്ളമോ ജ്യൂസോ കുടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഇടവേളകളിൽ സാലഡുകളോ പഴങ്ങളോ കഴിക്കുന്നതും. വേവിച്ച/ ആവി കയറ്റിയ പച്ചക്കറികൾ, വെജിറ്റബിൾ സാലഡ് എന്നിവ കഴിയ്ക്കാം. നാലുമണി പലഹാരമായി മധുരക്കിഴങ്ങു പുഴുങ്ങാം.

വേനലിൽ പാലും പാലുൽപ്പന്നങ്ങളും നല്ലതാണെങ്കിലും തൈരും ചീസും വേണ്ട. ചൂടിനെ വെല്ലാൻ മികച്ചത് സംഭാരം/ മോരു വെള്ളം തന്നെ. ഉച്ചയ്ക്ക് നിർബന്ധമെങ്കിൽ അൽപം തൈര് കഴിയ്്ക്കാം, പക്ഷേ രാത്രിയിൽ അരുത്.

അരുതുകൾ

ചിക്കൻ ഏറെ പ്രിയമാണെങ്കിലും ചൂടുകാലത്ത് ഒഴിവാക്കാം. അതുപോലെ തന്നെ മറ്റു മാസാംഹാരങ്ങളും. ഷെൽ ഫിഷ് ഇനത്തിലുള്ള ചെമ്മീൻ, ഞണ്ട്, കക്ക എന്നിവയും ചൂടുണ്ടാക്കുന്നവയാണ്. മീനുകളിലാണെങ്കിൽ അയല, സ്രാവ്, കൂരി എന്നിവയും വേണ്ടെന്നു വയ്ക്കാം.

കറികളിൽ ഉപ്പും മസാലയും ഉപയോഗിക്കുമ്പോഴും ഒരു പൊടിക്ക് ശ്രദ്ധിക്കാം. ഉപ്പ് കുറച്ചു മതി. ഉലുവ, മല്ലി, ജീരകം എന്നിവ നല്ലതാണ്. പക്ഷേ കുരുമുളക്, ഉണക്കമുളക് എന്നിവ കുറയ്ക്കാം.

കടപ്പാട്:

ഡോ. ഹെമി അജയ്‌രാഗ്

Your Rating: