Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയിലത്തു വേണം വ്യായാമം

mental-power-exercise Young people exercising in a gym on treadmill. Focus is on foreground.

പലരുടെയും പതിവു പരാതിയാണ്, എന്നും കൃത്യമായി വ്യായാമം ചെയ്യുന്നു, എന്നിട്ടും എന്തോ ഒരു ഉഷാറ് തോന്നുന്നില്ലെന്ന്. നിങ്ങൾക്കുമുണ്ടോ ഈ പരാതി. വ്യായാമം എത്രത്തോളം ചെയ്യുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എവിടെ വച്ച് എപ്പോൾ വ്യായാമം ചെയ്യുന്നു എന്നതും. ആധുനിക വൈദ്യശാസ്ത്രം പറയുന്നത് വെയിലത്തു ചെയ്യുന്ന വ്യായാമത്തിനാണ് പ്രയോജനം കൂടുതൽ എന്നാണ്. കൊടുംവെയിലത്ത് വിയർത്തൊലിച്ച് ചെയ്യരുത്. പകരം ഇളംവെയിൽ കാഞ്ഞ് വ്യായാമം ചെയ്തുനോക്കൂ. ഉടൻ വ്യത്യാസമറിയാം. വൈറ്റമിൻ ഡിയുടെ കലവറയാണ് സൂര്യപ്രകാശം. 

ഇളംവെയിലത്ത് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ പേശികൾക്ക് ദൃഢത ലഭിക്കുന്നതിനൊപ്പം ആവശ്യത്തിന് വിറ്റാമിൻ ഡിയും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. പുലർകാല അന്തരീക്ഷത്തിലെ ശുദ്ധ വായു ശ്വാസകോശ അറയിൽ നിറയുന്നതും വളരെ ഗുണകരമാണ്. വൈകുന്നേരം വ്യായാമം ചെയ്യാൻ ഇറങ്ങുമ്പോൾ മലിനമായ വായുവാണ് ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഇത് ശ്വസനസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. 

വിറ്റാമിൻ ഡി ശരീരത്തിനു ലഭിക്കുന്ന വിധമാണ് വ്യായാമത്തിന്റെ സമയം തിരഞ്ഞെടുക്കേണ്ടതെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. ഹൃദയത്തെ എന്നും ചെറുപ്പമാക്കി നിലനിർത്താൻ ഈ വ്യായാമത്തിന് സാധിക്കും. പ്രായമേറിയവർ തീർച്ചയായും പുലർകാലത്ത് വേണം വ്യായാമം ചെയ്യാൻ. അമിതമായ സമയം വ്യായാമത്തിനു നീക്കിവയ്ക്കുന്നത് ആയാസം വർധിപ്പിക്കും. തുറസ്സായ സ്ഥലങ്ങളാണ് വ്യായാമത്തിന് അനിവാര്യം. അടച്ചുപൂട്ടിയ ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുന്നവർക്ക് പ്രകൃതിയുടെ പച്ചപ്പും തണുപ്പും ആസ്വദിച്ച് വ്യായാമം ചെയ്യാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.