Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ‌ മാജിക് ഡ്രസ്

fitness

വണ്ണം കുറയ്ക്കാൻ അങ്ങനെയൊരു മാജിക് ഡ്രസ് ഉണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ മാജിക് ഡ്രസ് എവിടെക്കിട്ടുമെന്നായിരിക്കും അടുത്ത സംശയം. ഈ മാജിക് ഡ്രസ് മിക്കവരുടെയും അലമാരയിൽ തന്നെയുണ്ട്. നിങ്ങൾ കുറച്ചുവർഷങ്ങൾക്കു മുന്‍പ് മെലിഞ്ഞു സുന്ദരിയായിരുന്ന കാലത്ത് ധരിച്ചിരുന്ന ചുരിദാറോ കുർത്തയോ ഫ്രോക്കോ അങ്ങനെയെന്തെങ്കിലും കാണില്ലേ നിങ്ങളുടെ വീട്ടിൽ? എങ്കിൽ വൈകാതെ അതു തിരഞ്ഞു കണ്ടെത്തിക്കോളൂ. 

തിരഞ്ഞു കിട്ടിയില്ലെങ്കിൽ പണ്ടെത്ത അളവിൽ പുതിയൊരെണ്ണം തയ്പിച്ചാലും മതി. ഇതാണ് നിങ്ങളുടെ മാജിക് ഡ്രസ്. ഡയറ്റിങും വ്യായാമവും ചെയ്യാൻ മടിയുള്ളവർ ഇടയ്ക്ക് ഈ വേഷം ധരിച്ച് കണ്ണാടിയിൽ നോക്കുക. അപ്പോൾ നിങ്ങൾക്കു തന്നെ മനസ്സിലാകും അന്നത്തെ ആ മെലിഞ്ഞ സുന്ദരി എത്ര മാറിപ്പോയിരിക്കുന്നുവെന്ന്. ഈ കണ്ണാടിക്കാഴ്ചയുടെ അഭംഗി നിങ്ങൾക്ക് പഴയ രൂപത്തിലേക്കു മടങ്ങാൻ മാനസികമായ പ്രചോദനം നൽകും. ചിലപ്പോൾ വണ്ണക്കൂടുതൽ കാരണം ആ വേഷം ഇപ്പോൾ ധരിക്കാൻ സാധിച്ചില്ലെന്നു പോലും വരാം. 

കണ്ണാടിയിൽ നോക്കി ഇടയ്ക്കിടെ ആ പഴയ രൂപം മനസ്സിൽ ഓർമിക്കുക. മനശ്ശാസ്ത്രജ്ഞർ പറയുന്നത് ഈ കാഴ്ച നിങ്ങളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ്. ഡയറ്റിങും വ്യായാമവും തുടരുന്നതിനിടെ ഇടയ്ക്കിടെ ഈ വേഷം ധരിച്ച് പഴയ രൂപത്തിലെത്തിലെത്തിയോ എന്നു പരിശോധിക്കണം. വണ്ണം കുറയുന്നതായി കണ്ടെത്തിയാൽ തീർച്ചയായും അതൊരു ആഘോഷമാക്കാം. പുത്തൻ സെൽഫി എടുത്ത് കൂട്ടുകാർക്ക് പങ്കുവയ്ക്കാം. അവരുടെ നല്ല അഭിപ്രായങ്ങൾ നിങ്ങൾക്കു കൂടുതൽ പ്രോൽസാഹനമാകും. 

അപ്പോൾ ഇനി വൈകണ്ട, വീട്ടിലെ അലമാരയിൽ ചുരുണ്ടുമടങ്ങിയിരിക്കുന്ന ആ പഴയ വേഷം തിരഞ്ഞു കണ്ടെത്തി അതിനുള്ളിൽ കയറാനുള്ള ശ്രമം തുടങ്ങിക്കോളൂ. അമിതവണ്ണം വൈകാതെ കുറഞ്ഞോളും.