Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം മനസ്സുകൊണ്ട് ആസ്വദിച്ചു ചെയ്യാം

exercise

എന്നും മുടങ്ങാതെ വ്യായാമം ചെയ്യണമെന്നും ഫിറ്റ്നസ് നിലനിർത്തണമെന്നും മിക്കവർക്കും ആഗ്രഹമൊക്കെയുണ്ട്. പക്ഷേ  വ്യായാമം ചെയ്യാൻ തുടങ്ങുമ്പോഴേക്കും വല്ലാത്ത ക്ഷീണം തോന്നുന്നുവെന്നതാണ് പലരുടെയും പരാതി. എന്തുകൊണ്ടാണ് ലഘുവ്യായാമം ചെയ്യുമ്പോഴേക്കും ശരീരം പെട്ടെന്ന് ക്ഷീണിക്കുന്നത് എന്നതിനു ഡോക്ടർമാർ നൽകുന്ന മറുപടി ഇതാണ്. ഒന്നാമത്തെ കാരണം കുത്തിയിരുന്നു മെയ്യനങ്ങാതെയുള്ള ജീവിതരീതി മൂലം നിങ്ങളുടെ ശരീരത്തിന്റെ അനായാസത നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ പ്രധാനകാരണം നിങ്ങളുടെ മനസ്സിന്റെ മടുപ്പും. അതായത് മനസ്സുകൊണ്ട് ആസ്വദിച്ചു വ്യായാമം ചെയ്യുന്നില്ലെങ്കിൽ ശരീരം  വളരെപ്പെട്ടെന്ന് ക്ഷീണം അഭിനയിക്കാൻ തുടങ്ങും. മനസ്സുകൊണ്ട് ഉല്ലസിച്ചുകൊണ്ടുവേണം വ്യായാമം ചെയ്യാൻ. ഇതിനു ചില പൊടിക്കൈകളുണ്ട്.

∙കടുപ്പമേറിയ വ്യായാമമുറകൾ ഒഴിവാക്കുക. ലഘുവായ വ്യായാമങ്ങൾ കുറെനേരം ആവർത്തിച്ചു ചെയ്തുകൊണ്ടേയിരിക്കുക

∙മനസ്സിനു പ്രയാസമുള്ള സമയത്ത് വ്യായാമം ചെയ്യാതിരിക്കുക

∙പാട്ടുകേട്ടുകൊണ്ടോ ഇഷ്ടമുള്ള ടിവി പരിപാടി കണ്ടുകൊണ്ടോ ഇൻഡോർ വ്യായാമങ്ങൾ ചെയ്താൽ മടുപ്പ് തോന്നില്ല

∙വ്യായാമത്തിനിടയിൽ ബോറടിക്കാതിരിക്കാൻ നല്ല സുഹൃത്തുകളെ കണ്ടെത്തുക

∙നടക്കാൻപോകുന്നതും നീന്താൻ പോകുന്നതും മറ്റും  സുഹൃത്തുക്കളുടെ കൂടെ വേണം

∙യോഗ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ തനിച്ചുചെയ്യുന്നതിനു പകരം മറ്റുള്ളവരുടെ ഒപ്പമിരുന്നു ചെയ്യുക. 

∙സുഹൃത്തുക്കളെ ലഭിക്കുന്നില്ലെങ്കിൽ പങ്കാളിയെയോ മക്കളെയോ മറ്റു കുടുംബാംഗങ്ങളെയോ കൂടെക്കൂട്ടാം

∙ആഴ്ചയിൽ ഒരു ദിവസം വ്യായാമം ഒഴിവാക്കി ശരീരത്തിന് പൂർണ വിശ്രമം നല്‍കാം.

∙അമിതവണ്ണത്തിന്റെ പേരിൽ മറ്റുള്ളവർ പറയുന്ന പരിഹാസവാക്കുകൾ കേട്ടില്ലെന്നു നടിക്കുക

∙വ്യായാമം ചെയ്യുമ്പോൾ ഏറ്റവും ഇഷ്ടത്തോടെ ഓരോ നിമിഷവും ആസ്വദിച്ച് സ്വന്തം ആവശ്യമാണെന്നു തിരിച്ചറിഞ്ഞു ചെയ്യുക

Read more : Fitness News