Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ കുക്കുമ്പർ തെറാപ്പി

cucumber

വെള്ളരി നമ്മുടെ നാട്ടുതൊടികളിൽ പണ്ടുകാലത്തു വളരെ സുലഭമായിരുന്നു. തൊടിയും പറമ്പും ഇല്ലാതായതോടെ വെള്ളരി തേടി ചന്തകളിലേക്കു സഞ്ചിയുമായി പോകേണ്ടിവന്നു. വണ്ണം കുറയ്ക്കാൻ വെള്ളരിക്ക് വളരെ പ്രയോജനകരമാണെന്ന കാര്യം എത്രപേർക്കറിയാം. വെള്ളരിക്ക കൊണ്ടുള്ള വിവിധ വിഭവങ്ങൾ രുചികരമായി തന്നെ തയാറാക്കാം. 

∙വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. മാത്രമല്ല ധാരാളം കാൽസ്യം, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ സി, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു നിങ്ങളുടെ ശരീരത്തെ ഡീ ടോക്സിഫൈ ചെയ്ത് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.

∙പ്രഭാതഭക്ഷണത്തോടൊപ്പം കുക്കുമ്പർ സാലഡ് ശീലമാക്കാം. വെള്ളരിക്ക നന്നായി അരിഞ്ഞ് വിനാഗിരിയും ഉപ്പും ചേർത്തിളക്കുക. സവാള അരിഞ്ഞത് ഇതിനൊടൊപ്പം ചേർത്ത് കഴിക്കാം.

∙റൊട്ടി കഴിക്കുന്നവർ ജാമിനു പകരം കുക്കുമ്പർ സാൻഡ്‌വിച്ച് തയാറാക്കിനോക്കൂ. വെള്ളരിക്ക കുനുകുനെ അരിഞ്ഞ് വെണ്ണയോ മയണീസോ ചേർത്ത് സാൻഡ്‌വിച്ച് തയാറാക്കാം.

∙പതിനൊന്നുമണി നേരത്ത് ഒരു കുക്കുമ്പർ സ്മൂത്തി ആയോലോ. ഇതിനുവേണ്ടി വെള്ളരിക്കൊപ്പം പച്ച ആപ്പിൾ കൂടി ചേർത്ത് മിക്സിയിൽ അടിച്ച് നേർപ്പിച്ച് കഴിക്കാം.

∙വൈകുന്നേരം ചായയ്ക്കുപകരം വെള്ളരിക്ക ജ്യൂസ് ആകാം. പച്ചച്ചീര വേവിച്ചത്, വെള്ളരിക്ക, തക്കാളി എന്നിവ വെള്ളം ചേർത്തടിച്ച് ജ്യൂസ് തയാറാക്കാം

∙പത്തുദിവസം തുടർച്ചയായി ഇങ്ങനെ പരമാവധി വെള്ളരിക്ക അകത്താക്കിനോക്കൂ. സാവധാനം നിങ്ങളുടെ ശരീരത്തിലെ ദുർമേദസ് കുറയുന്നത് നിങ്ങൾക്കു തിരിച്ചറിയാനാകും. ജങ്ക് ഫുഡ് ഒഴിവാക്കാനും വ്യായാമം മുടക്കാതിരിക്കാനും ഓർമിക്കണം.

Read more : ഭക്ഷണവും ആരോഗ്യവും