Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിന്റെ ഫിറ്റ്നസ് ഭാര്യയ്ക്ക് ടെൻഷൻ

fitness-tension

ഭാര്യ സുന്ദരിയായിരിക്കണമെന്നു ഭർത്താവു ചിന്തിക്കുന്നതുപോലെ തന്നെ ഭർത്താവു സുന്ദരനായിരിക്കണമെന്ന് ഭാര്യ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സുന്ദരനായ ഭർത്താവുള്ള ഭാര്യയ്ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ച് ചില മാനസിക സമ്മർദങ്ങൾക്കു സാധ്യതയുണ്ടത്രേ, പ്രത്യേകിച്ചും ഭാര്യ ഭർത്താവിന്റെയത്ര സൗന്ദര്യം ഉള്ളവൾ അല്ലെങ്കിൽ. തെറ്റിദ്ധരിക്കേണ്ട, ഭർത്താവ് വളരെയധികം ഫിറ്റ്നസിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഭാര്യക്ക് അവളുടെ അമിതവണ്ണവും ദുർമേദസ്സും കടുത്ത മാനസികസംഘർഷം ഉണ്ടാക്കുന്നു.  

പൊതുസ്ഥലങ്ങളിൽ ഭർത്താവിനൊപ്പം പോകേണ്ടിവരുമ്പോൾ മറ്റുള്ളവരിൽനിന്നു കേൾക്കേണ്ടിവരുന്ന കളിയാക്കൽ അവളെ മാനസികമായി തളർത്തുന്നു. ന്യൂയോർക്കിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സുന്ദരനായ ഭർത്താവുള്ളപ്പോൾ അയാൾക്കൊപ്പം സൗന്ദര്യവും ഫിറ്റ്നസും നിലനിർത്താനായി ഭാര്യ അമിതമായ വ്യായാമമുറകൾ അഭ്യസിക്കുകയും കടുത്ത ഡയറ്റിങ് മാർഗങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് ഇവരുടെ ശാരീരികമായ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. 

എന്നാൽ ഭാര്യ സുന്ദരിയും ഭർത്താവ് അത്ര സുന്ദരനും അല്ലെന്നിരിക്കട്ടെ. സൗന്ദര്യം എന്നതുകൊണ്ട് ഫിറ്റ്നസ് ആണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കുമല്ലോ. അത്തരം ഭർത്താക്കന്മാർ ഭാര്യ ഫിറ്റ് ആണല്ലോ എന്നു കരുതി സാധാരണ കടുത്ത വ്യായാമങ്ങളും ഡയറ്റിങ്ങും ഒന്നും തിരഞ്ഞെടുക്കാറില്ല. ഭാര്യയുടെ ഫിറ്റ്നസും സൗന്ദര്യവും ഒരു അലങ്കാരമായി കാണുന്ന ഇവർ സ്വന്തം ഫിറ്റ്നസ് ഇല്ലായ്മയ്ക്ക് എന്തെങ്കിലും ന്യായീകരണം കണ്ടെത്തുകയും വ്യായാമം ചെയ്യാൻ മടി കാണിക്കുകയും ചെയ്യുന്നു. ഇതു ആൺ–പെണ്‍ മാനസികാവസ്ഥയിലെ വ്യതിയാനം കൊണ്ടു സംഭവിക്കുന്നതാണെന്നും സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.

Read more : Health and Fitness