Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടി കുറയ്ക്കാൻ 51 എളുപ്പവഴികൾ

weight-loss

ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാൽ ആരോഗ്യകാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട്, ഇതൊന്നു വായിച്ചു നോക്കൂ. ഏത് തരക്കാർക്കും ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന 51 വഴികൾ

1. എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം

2. ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്.

3.  അത്താഴം  വൈകരുത്

4. ഭക്ഷണത്തിൽ സാലഡുകളും പഴങ്ങളും ഉൾപ്പെടുത്തുക.

5. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം.

6, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ കുറയ്ക്കുക.

7. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. 

8. ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങ‌ളിലേർപ്പെടുകയാണ് ഉത്തമം.

9. ഉറക്കം നന്നായില്ലെങ്കിൽ തടി കൂടുമെന്നുറപ്പ്. തടി കുറയ്ക്കാൻ ആവശ്യത്തിന് ഇറങ്ങിക്കോളൂ.

10. ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക. വാരി വലിച്ച് കഴിച്ചാൽ വയർ നിറഞ്ഞെന്ന തോന്നൽ തലച്ചോറിലേക്കെത്തുന്നത് വൈകും.

11. ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.

12. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു.

13. പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.

14. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്ങ് എന്നിവ പരീക്ഷിക്കാം.

15. ആരോഗ്യപരമായി സാധ്യമാണെങ്കിൽ ഭാരമെടുക്കൽ, പുഷ് അപ്പ് പോലെയുള്ള വ്യായാമങ്ങളും പരീക്ഷിക്കാം.

16. തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തൽ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയാൻ സഹായകമാകുന്നു.

17. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വർധിക്കാന്‍ കാരണമാകും. നല്ല പാട്ടുകൾ കേൾക്കുകയും യോഗ, മെഡിറ്റേഷൻ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.

18. ഭക്ഷണത്തിൽ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.

19, ജ്യൂസ് തടികുറയ്ക്കാൻ‌ നല്ലതാണ്. എന്നാൽ മധുരം ചേർത്ത ജ്യൂസുകൾ ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്.

20. കലോറി കുറഞ്ഞതും ഫൈബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്‌സ്. രാവിലെ ഓട്ട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.

21. ബേക്കറി പലഹാരങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണ വസ്തുക്കളും വീട്ടിൽ വാങ്ങി വയ്ക്കുന്നത് ഒഴിവാക്കുക.

22. കൃത്രിമ നിറങ്ങളും രുചികളുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക

23. ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും.

24. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ വെളുത്തുള്ളി നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു.

25. കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ട്.

26. നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

27. മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

28. ദിവസം മൂന്നുനേരം വാരി വലിച്ച് കഴിക്കുന്നതിനു പകരം ആറുതവണയായി ചെറിയ അളവിൽ കഴിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.

29. ജോലി സ്ഥലത്തേക്ക് വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം കൊണ്ടുപോകുമ്പോൾ നമുക്കാവശ്യമായ കലോറിയാണ് ശരീരത്തിലെത്തുകയെന്ന് ഉറപ്പാക്കാം.

30.  വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതും കലോറി നിയന്ത്രിക്കാൻ സഹായിക്കും.

31. ചായയോ കാപ്പിയോ രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം

32. ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.

33. രണ്ട് മണിക്കൂറിനിടെ പത്ത് മിനിട്ടെങ്കിലും നടക്കാൻ ശ്രമിക്കുക

34. മദ്യപാനം നിയന്ത്രിക്കുക

35. പുകവലി നിർത്തുക

37. ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക.

38. കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും ഉപയോഗിക്കുക.

39. ഫുഡ് ഡയറി സൂക്ഷിക്കുന്നത് ശരീരത്തിലെത്തുന്ന ഭക്ഷണം ആവശ്യത്തിലധികമാണോയെന്ന് പരിശോധിക്കാൻ സഹായിക്കും.

40. ഓഫീസിലായിരിക്കുമ്പോൾ വാഷ്റൂം ഉപയോഗിക്കേണ്ടി വന്നാൽ അകലെയുള്ള വാഷ്റൂമിലേക്ക് പോകാന്‍ ശ്രമിക്കുക.

41. ഓരോ ആഴ്ചയും ഫോട്ടോ എടുത്ത് നമ്മുടെ ശരീരം കാഴ്ചയിൽ എങ്ങനെയാണെന്ന് പരിശോധിക്കുക.

42. മധുരപ്രിയരാണെങ്കില്‍ അളവ് കുറച്ച് ദിനവും കഴിക്കുക, ആഴ്ചയവസാനം ആഗ്രഹം മുഴുവൻ തീർക്കാൻ ശ്രമിക്കരുത്.

43. ഭാരം കുറയ്ക്കാനാഗ്രഹമുള്ള സമാനമനസ്കരോട് ആശയങ്ങൾ പങ്കുവയ്ക്കുക

44. ഓഫീസിൽ വാട്ടർ ബോട്ടിൽ സമീപത്ത് സൂക്ഷിക്കുക, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും

45. പുറത്ത് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി ഗ്രിൽ ചെയ്തവയും സ്റ്റീം ചെയ്ത ആഹാര സാധനങ്ങളും കഴിക്കാൻ ശ്രമിക്കുക.

46. തണ്ണിമത്തൻ കഴിക്കുന്നത് തടികുറയാൻ സഹായകമാകും.

47. ടിന്നിലടച്ച ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നതിനുമുമ്പ് ലേബൽ വായിച്ചുനോക്കി കലോറി മനസിലാക്കുക.

48. റിമോട്ട് ഒഴിവാക്കി ടിവിയുടെ അടുത്തെത്തി ചാനലുകൾ മാറ്റുക.

49. ഫോണിലായിരിക്കുമ്പോള്‍ നടന്നുകൊണ്ട് സംസാരിക്കുക.

50. ഡിഷ് വാഷറിനു പകരം കൈകൊണ്ട് പാത്രങ്ങൾ കഴുകുക.

51. ജീവിതശൈലിയിൽ മാറ്റം വരുത്താൻ ഒരു ദിനത്തിനായി കാത്തിരിക്കരുത് ഇന്നേ ആരംഭിക്കുക.

Read More : Health and Fitness Tips