Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കണോ...കിടക്കുന്നതിനു മുൻപ് പരീക്ഷിക്കാം ഈ ആറു കാര്യങ്ങൾ

506504808

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാൻ കിടന്നാൽ ഭാരം കൂടുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുമ്പുവരെ ഭക്ഷണം കഴിച്ചാൽ പിന്നീട് വീണ്ടും വിശക്കാനുള്ള സാധ്യതയുമുണ്ട്. ഇതില്ലാതാക്കാനാണ് പലരും ഉറക്കത്തിന് തൊട്ടുമുമ്പ് എന്തെങ്കിലും കുടിക്കുന്നത്. കാലങ്ങളായി മലയാളി പിന്തുടരുന്ന ശീലങ്ങളിലൊന്നാണിത്. എന്നാൽ ഇതും ശരീര ഭാരം കൂടാൻ കാരണമാകും. ഈ പേടിയില്ലാതെ കുടിക്കാവുന്ന ചില പാനീയങ്ങളാണ് ചുവടെ

പാല്- ഉറക്കം സുഖകരമാകാന്‍ ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് നല്ലതാണ്. ട്രിപ്ടോഫാനും കാൽസ്യവും ഏറെ അടങ്ങിയിട്ടുള്ളതാണ് പാല്‍. ഉറങ്ങും മുമ്പ് പാല്‍ കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും

സോയ പാല്‍- സോയ മിൽക്ക് കുടിക്കുന്നതും ഭാരം കുറയ്ക്കാന്‍ നല്ലതാണ്. സോയാപാല്‍ കുടിച്ചാല്‍ തലച്ചോര്‍ നല്ല ഹോര്‍മോണുകള്‍ നിർമിക്കും.

മുന്തിരി ജ്യൂസ്- ശുദ്ധമായ മുന്തിരി നീര്  കുടിക്കുന്നത് ഉറക്കത്തിനും ഭാരം കുറയ്ക്കുന്നതിനും നല്ലത്.

ജമന്തി പോലുള്ള പൂവു കൊണ്ടുള്ള ചായ- ഗ്ളൈസീനിന്റെ അളവ് കൂട്ടുന്നതിനും ഉറക്കത്തിനും നല്ലത്. നാഡികൾക്ക് വിശ്രമം നൽകും. ഭാരക്കുറവിനും ഗ്ളൂക്കോസ് നിയന്ത്രണത്തിനും സഹായിക്കും.

ഗ്രേപ്ഫ്രൂട്ട് ജ്യൂസ്- കലോറിയുടെ അളവ് വളരെ കുറവ്. വിറ്റമിന്‍ സിയും പൊട്ടാസ്യവും ധാരാളം. ത്വക്കിനും ഉത്തമം

സോയ പ്രോട്ടീൻ ഷെയ്ക്ക്- സോയ പ്രോട്ടീന്‍ ഷെയ്ക്ക് കുടിച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. കോർട്ടിസോൾ കുറയ്ക്കുന്നതിനാല്‍ കുടവയറില്ലാതാക്കാനും സഹായിക്കും.

Read More : Health and Fitness Tips