Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരം ഫിറ്റാവണോ, ജിമ്മിൽ പോകാൻ മടിയാണോ, എങ്കിൽ ധൈര്യമായി ഈ ഗെയിം പരീക്ഷിച്ചോളൂ

badminton

ശരീരം എല്ലായ്പ്പോഴും ഫിറ്റായിരിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ അതിന് വേണ്ടി അധ്വാനിക്കാനാണ് പലർക്കും മടി. ജിമ്മിൽ പോയി ഭാരം പൊക്കുന്നതും അതിരാവിലെ ഏണീറ്റ് യോഗ ചെയ്യുന്നതും പലർക്കും ഓർക്കാൻ തന്നെ മടുപ്പാണ്. ഇത്തരക്കാർക്ക് ഫിറ്റ്നസ് നിലനിർത്തുന്നതിന് ബാഡ്മിന്റൺ ഉപകരിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ബാഡ്മിന്റൺ കളിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഗുണകരമായ മാറ്റങ്ങളാണ് ചുവടെ.

∙ ബാഡ്മിന്റൺ കളിക്കുന്നത് ശരീരത്തിലെ കലോറി കുറയ്ക്കുന്നതിന് സഹായിക്കും.കളി പതുക്കെയാണെങ്കിലും ശരീരം വിയർക്കുന്നതിനും ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതിനും ബാഡ്മിന്റൺ കളിച്ചാൽ മതി. ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കുന്നതിനോടൊപ്പം പൊണ്ണത്തടി കുറയ്ക്കുന്നതിനും ബാഡ്മിന്റൺ ഫലപ്രദം തന്നെ

∙ ബാഡ്മിന്റൺ, ടെന്നീസ്, സ്ക്വാഷ് തുടങ്ങിയ റാക്കറ്റ് ഗെയിമുകൾ ആയുർദൈർഘ്യം കൂട്ടാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

∙ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ബാഡ്മിന്റൺ നല്ലതുതന്നെ. 2013ൽ റഷ്യയിൽ നടത്തിയ പഠനത്തിൽ വെറും ഒരാഴ്ചത്തെ ബാഡ്മിന്റൺ പഠനത്തിലൂടെ കുട്ടികളിൽ കാഴ്ച ശക്തിയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

∙ വേനൽകാലങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ബാഡ്മിന്റണും ടെന്നീസും കളിക്കുന്നത് കൂടുതൽ ശുദ്ധവായു ശ്വസിക്കുന്നതിന് ഉപകരിക്കും. പുറമെനിന്ന് ലഭിക്കുന്ന വൈറ്റമിൻ ഡി മാനസികാരോഗ്യത്തിനും ആസ്മ, ഓട്ടിസം ഉൾപ്പെടെയുള്ള അവസ്ഥകൾക്കും നല്ലതാണ്.

ഇതിന് പുറമെ ബാഡ്മിന്റൺ പോലുള്ള കളികളിലേർപ്പെടുന്നത് മനുഷ്യനെ സമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കുന്നു. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ഒറ്റപ്പെടൽ, വിഷാദരോഗം എന്നിവയിൽ നിന്നും മോചനവും നൽകും.