Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറമേ നല്ലതെന്ന് പറച്ചിൽ, ഇവ കഴിച്ചാലോ ഭാരം കുത്തനെ കൂടും

obesity

ആരോഗ്യ പ്രദമാണെന്ന് കാലങ്ങളായി ആളുകൾ കരുതുന്ന ചില ഭക്ഷ്യ വസ്തുക്കളുണ്ട്. ഈയൊരു വിശ്വാസം നിലനിൽക്കുന്നതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യും. എന്നാൽ വിശ്വസിച്ച് കഴിക്കുന്ന ഈ ഭക്ഷ്യവസ്തുക്കളിൽ നന്നായി തടിക്കാനുള്ള പണി ഒളിഞ്ഞിരുന്ന് തരുന്ന വില്ലന്മാരുമുണ്ട്. തടി കൂടുന്നതിന്റെ പ്രധാന കാരണവും ഇവയാണ്. ഇത്തരക്കാരെ തിരഞ്ഞ് പിടിച്ച് ഉപേക്ഷിച്ചാൽ ഭാരം കുറയ്ക്കാനും കഴിയും.

∙ആർട്ടിഫിഷ്യൽ സ്വീറ്റ്നർ– രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഭക്ഷ്യോത്പന്നമാണിത്. ആർട്ടിഫിഷ്യൽ സ്വീറ്റ്നർ ശരീരത്തിൽ പ്രവേശിച്ചാൽ കൊഴുപ്പ് രൂപത്തിൽ അടിഞ്ഞ് ശരീരഭാരം കൂട്ടും.

∙സോയ മിൽക്ക്– സോയ മിൽക്ക് ആരോഗ്യപ്രദവും ശരീരം മെലിയുന്നതിന് സഹായിക്കുമെന്നുമാണ് മിക്കവരുടെയും വിശ്വാസം. എന്നാൽ ഗുണമേന്മ കുറഞ്ഞ സോയ മിൽക്കാണ് മിക്ക കടകളിലും ലഭിക്കുക. ഇതിന്റെ ഉപയോഗം ആരോഗ്യം കളയാൻ മാത്രമേ ഉപകരിക്കു.

∙മാർഗരിൻ– കൃത്രിമമായുണ്ടാക്കിയ വെണ്ണയാണിത്. പാചകത്തിനായി വെണ്ണയ്ക്ക് പകരം മാർഗരിൻ ഉപയോഗിക്കുന്നുമുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ശുദ്ധമായ വെണ്ണ ഉപയോഗിക്കുകയെന്നത് മാത്രമാണ് ഇതിനായുള്ള പ്രതിവിധി.

∙പ്രിസര്‍വേറ്റിവ് ജ്യൂസുകൾ– ടിന്നിലടച്ചും അല്ലാതെയും സംരക്ഷിച്ച് വയ്ക്കുന്ന ഇത്തരം വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് വരുത്തിവയ്ക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാൻ ഇത്തരം ജ്യൂസുകളുടെ ഉപയോഗം കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളും നിറങ്ങളും ശരീരത്തിന് ഹാനികരം തന്നെ.

∙ഗോതമ്പ് ബ്രഡ്– ഗോതമ്പ് കൊണ്ടുള്ള ബ്രഡിനെ പൊതുവെ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാക്കാത്ത ഭക്ഷണമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാൽ കേടാകാതിരിക്കാനും രുചി കൂട്ടാനും ഇവയിൽ ചേർക്കുന്ന രാസവസ്തുക്കള്‍ പണി തരാൻ സാധ്യതയുണ്ട്.

Read More : Health and Fitness Tips