Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസർത്ത് കഴിഞ്ഞു വരുമ്പോൾ എന്തു കഴിക്കണം? കഴിക്കരുത്?

workout

വർക്ക് ഔട്ട് ചെയ്തുകഴിയുമ്പോൾ എന്തു കഴിക്കണം? എന്തു കഴിക്കരുത്? വ്യായാമം ശീലമാക്കിയ മിക്കവരുടെയും സംശയമാണ്. തുടർച്ചയായി നടക്കുകയോ, എയ്റോബിക്സ്, സൂംബ, ജിം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്തുകഴിയുമ്പോൾ കഴിക്കേണ്ട ഭക്ഷണം സംബന്ധിച്ച ചില സംശയങ്ങൾക്കുള്ള മറുപടി ഇതാ.

∙ വ്യായാമം ചെയ്തു കഴിഞ്ഞ് ഉടൻ തന്നെ വെള്ളം കുടിക്കുന്ന ശീലം നന്നല്ല. അധിക കലോറി ഊർജം ദഹിപ്പിച്ച് അൽപസമയം കഴിഞ്ഞു മാത്രമേ വെള്ളം കുടിക്കാവൂ. 

∙വ്യായാമത്തിനിടയിൽ ആവശ്യമെങ്കിൽ ചെറിയ അളവിൽ വെള്ളം കുടിക്കാവുന്നതാണ്.

∙വ്യായാമശേഷം ഭക്ഷണം കഴിക്കാൻ ഒരുപാട് വൈകുന്നത് നല്ലതല്ല. കടുത്ത വ്യായാമങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ദഹനനിരക്ക് വർധിക്കുന്നു. ആമാശയത്തിലെ ഭക്ഷണം വളരെവേഗം ദഹിച്ചുപോകുന്നു. വീണ്ടും ഭക്ഷണത്തിനുള്ള ഇടവേള നീണ്ടുപോയാൽ ഉദരസംബന്ധമായ രോഗങ്ങൾ പിടിപെട്ടേക്കാം

∙മുതിർന്നവർ വ്യായാമം ചെയ്യുമ്പോൾ അവരുടെ ശരീരത്തിലെ പ്രമേഹത്തിന്റെയും രക്തസമ്മർദത്തിന്റെയും തോതുകളിൽ വ്യത്യാസം വരുന്നു. ഇത്തരക്കാർ അധികം വൈകാതെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഷുഗർ, ബിപി എന്നിവയിൽ പ്രത്യക്ഷമായ മാറ്റം സംഭവിച്ചേക്കാം

∙ വ്യായാമം ചെയ്തുകഴിഞ്ഞ് ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. വ്യായാമം ചെയ്യുമ്പോൾ ശരീര താപനില ഉയരുന്നു. ഈ ശരീരം തണുത്ത വെള്ളത്തെ നിഷേധിക്കുന്നു. ഇത് നീർക്കെട്ടിനും മറ്റും കാരണമായേക്കാം

∙വിയർപ്പാറിക്കഴിഞ്ഞ ശേഷമേ കുളിക്കാവൂ. കാറ്റുകൊണ്ട് ശരീരം സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരിക. 

∙കാർബണേറ്റഡ് പാനീയങ്ങൾ വ്യായാമശേഷം ഉടനെ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, ഗ്രീൻ ടീ എന്നിവ നല്ലതാണ്.

∙വ്യായാമം കഴിഞ്ഞ ശേഷം ഉടൻ തന്നെ വരിവലിച്ചുകഴിക്കാതിരിക്കുക. ലഘുഭക്ഷണം കഴിച്ച് പിന്നീട് കൂടുതൽ അളവിൽ കഴിക്കുന്നതാണു നല്ലത്.

Read More : Health and Fitness