Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അൽപ്പം തടിയുണ്ടെങ്കിലും നല്ല ആരോഗ്യമാ' ഈ പറച്ചില്‍ വിശ്വസിക്കരുതേ...

623596312

അമിതവണ്ണം  ഒരു തലവേദനയാണ്.   ഒരു സൗന്ദര്യപ്രശ്നത്തിലുപരി ആരോഗ്യ പ്രശ്‌നവുമാണെന്നത് അമിതവണ്ണത്തെക്കുറിച്ച് അൽപ്പം ആശങ്കപ്പെടേണ്ടതുണ്ട്. ഭക്ഷണശൈലിയും വ്യായാമരഹിതമായ ജീവിതശൈലിയുമാണ് നമ്മെ തടിയൻമാരാക്കുന്നത്. എന്നാൽ അൽപ്പം തടിയുണ്ടെങ്കിലെന്താ നല്ല ആരോഗ്യമാണെന്ന് അവകാശപ്പെട്ട് വണ്ണംകൂടുന്നത് കാര്യമാക്കാത്ത ചിലരുണ്ട്. 

വണ്ണംകുറയ്ക്കാൻ ഭക്ഷണനിയന്ത്രണത്തിന് തയാറാകാത്ത ഇത്തരക്കാരുടെ സ്വയം സമാധാനിക്കലിൽ ഒരു കാര്യവുമില്ലെന്ന് വിദഗ്ധർ പറയുന്നു,  'തടിയുണ്ട് അതോടൊപ്പം ഫിറ്റ്നസും' എന്നത് അസാധ്യമാണെന്ന് ഗവേഷകർ പറയുന്നു. പ്രമേഹം, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ എന്നിവ അമിതവണ്ണമുള്ള ആർക്കും ഉണ്ടാകാമെന്നാണ് വിദഗ്ദർ പറയുന്നത്. അൽപ്പം തടി കൂടുതലുണ്ട്, പക്ഷേ ശരീരം ഫിറ്റാണെന്നതിനാൽ ശ്രദ്ധിക്കാതെയിരിക്കുന്നത് അപകടകരമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ബിർമിങ്ഹാം യൂണിവേഴ്സിറ്റിയാണ് ഗവേഷണം നടത്തിയത്. പഠനത്തിനായി 3.5 ലക്ഷം ആളുകളെ ഗവേഷകർ നിരീക്ഷിച്ചു.ശരീരഭാരം മാത്രമേ കൂടുതലുള്ളൂ കൊഴുപ്പൊട്ടുമില്ലെന്ന മിഥ്യാധാരണയെ തകർക്കുന്ന ഫലമാണ് ഗവേഷണത്തിൽ പുറത്തുവന്നത്. സാധാരണ തൂക്കമുള്ളവർക്ക് 18 നും 25 നും ഇടയിലുള്ള ബി.എം.ഐ ആണ്. 25 നും 30 നും ഇടയിലുള്ള 'അമിത ഭാരം' ഉള്ളവരും പൊണ്ണത്തടിയുള്ളവരും 30നു മുകളിലുള്ള ബി.എം. ഐയുമാണുള്ളത്.

അഞ്ചു വർഷത്തിലേറെയായി രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ പഠനത്തിന്റെ ഭാഗമായി ഗവേഷകർ ശേഖരിച്ചു. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനങ്ങളിൽ ആരോഗ്യമുള്ളതായി കാണപ്പെടുന്നവർ പൊണ്ണത്തടിയുള്ളവരാണെങ്കിൽ ഹൃദ്രോഗസാധ്യത അവഗണിക്കരുതെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. യുഎസിലെ മുതിർന്നവരിൽ 36 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ്. ഓരോ വർഷവും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അമേരിക്ക ലക്ഷക്കണക്കിനു ഡോളറാണ് ചെലവഴിക്കുന്നത്.

Read More : Health and Fitness