Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടത്തത്തിലറിയാം നിങ്ങളുടെ ആയുസ്സ്

walking

നടത്തം വേഗത്തിലായാൽ ആയുസ്സു കൂടുമോ? കൂടും എന്നാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മധ്യവയസ്കരായ ആളുകളുടെ നടത്തത്തിന്റെ വേഗത ഹൃദ്രോഗസാധ്യത പ്രവചിക്കുമെന്നു പഠനത്തിൽ കണ്ടു.

പതിവായി ചടുല നടത്തം (brisk walking) ശീലമാക്കിയവരെ അപേക്ഷിച്ച് സാവധാനം നടക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത ഇരട്ടിയാണ്.

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഹൃദ്രോഗികൾ പതിവായി നടക്കണം എന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പ്രമേഹം തൈറോയ്ഡ് ശരീരത്തിന്റെ മറ്റ് അവസ്ഥകൾ മുതലായ ഘടകങ്ങളും ഹൃദയാരോഗ്യത്തെ ആശ്രയിച്ചിരിക്കും.

ദിവസവും അരമണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം നടക്കുന്നത്. ഹൃദയാഘാത സാധ്യത 50 ശതമാനം കുററയ്ക്കും. ചടുല നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണർവുള്ളതാക്കുകയും ശരീരത്തിനു മുഴുവൻ വ്യായാമം ചെയ്യുന്ന ഫലം കിട്ടുകയും ചെയ്യും. രക്ത സമർദ്ദം, കോളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ഇവ കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

പൊണ്ണത്തടിയുള്ളവർക്ക് പ്രമേഹം, ഉയർന്ന കോളസ്ട്രോൾ ഇവയുള്ളതിനാൽ വളരെ വേഗത്തിൽ നടക്കാനാവില്ല. ഇവർ ചടുല നടത്തം ശീലിക്കേണ്ടതില്ല.

ഹൃദയാരോഗ്യത്തിന് നൂറിന്റെ നിയമവും വിദഗ്ധർ നിർദ്ദേശിക്കുന്നു. അതായത്

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് നൂറിനുള്ളിൽ നിലനിർത്തുക.

∙ എൽ ഡി എൽ കൊളസ്ട്രോളിന്റെ അളവ് 100 ആക്കുക.

∙ സിസ്റ്റോളിക് പ്രഷർ നൂറിനുള്ളിൽ ആക്കുക.

∙ ഓരോ മാസവും 100 കി . മീ നടക്കുക.

ഈ പറഞ്ഞ 100 കൾ നിലനിർത്തിയാൽ 100 വയസ്സുവരെ ജീവിച്ചിരിക്കാം.

Read More : Health and Fitness Tips