Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ വ്യായാമം ഏതെന്നു ഗവേഷകർ പറയുന്നു

weight-loss

ശരീരഭാരം കുറയ്ക്കാൻ പലരും പലതരം വ്യായാമങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇതിൽ ഏതു പിന്തുടർന്നാലാകും ശരിയായ ഫലം കിട്ടുകയെന്ന സംശയം സ്വാഭാവികം. ഇപ്പോൾ അതിനുള്ള ഉത്തരവുമായി എത്തിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ഇതു സംബന്ധിച്ച പഠനം സ്പോർട്സ് മെഡിസിൻ ആൻഡ് ഫിസിക്കൽ ഫിറ്റ്നസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഇതിനായി ഗവേഷകർ താരതമ്യം ചെയ്തത് രണ്ടു വ്യത്യസ്ത എയ്റോബിക് വ്യായാമങ്ങളാണ്- ഹൃദയത്തെ ഉയർന്ന തരത്തിൽ സ്വാധീനിക്കുന്നതും ചെറുതായി സ്വാധീനിക്കുന്നതും. ഈ രണ്ടു വ്യായാമങ്ങളും ഏതെല്ലാം രീതിയിൽ ഒരു വ്യക്തിയുടെ മസിൽ സ്ട്രെങ്ത്, ഭാരം കുറയ്ക്കൽ, കൊഴുപ്പ് കുറയ്ക്കൽ, ഫിറ്റ്നസ് എന്നിവയെ ബാധിക്കുന്നതായി വിശകലനം ചെയ്തു. അമിതവണ്ണമുള്ള സ്ത്രീകൾ ഉൾപ്പടെയുള്ള 32 പേരാണ് ഈ പഠനത്തിൽ പങ്കെടുത്തത്.

ഒരാഴ്ചയിൽ നാലു ദിവസമുള്ള ആദ്യത്തെ വർക്ഔട്ടിന്റെ സമയം ദിവസം ഒരു മണിക്കൂർ. ഇതിൽ 10 മിനിറ്റ് വാം അപ്, 40 മിനിറ്റ് വ്യായാമം, 10 മിനിറ്റ് വിശ്രമം ഇങ്ങനെയാണ്. രണ്ടു കാൽപ്പാദങ്ങളും ഒരേ സമയം മുകളിലേക്കു കൊണ്ടുവരുന്ന രീതിയിലുള്ള വ്യായാമങ്ങളാണ് ഇതിൽ ചെയ്തത്. കിക്ക് ബോക്സിങ്, ജംപ് സ്ക്വാട്ട്സ്, ബർപീസ്, കാർഡിയോ ഡാൻസ്, ബൂട്ട് ക്യാംപ് ക്ലാസസ് എന്നിവ ഇതിൽപ്പെടുന്നു. ഈ വ്യാമത്തിലൂടെ സ്ത്രീകൾ അവരുടെ ഹൃദയമിടിപ്പിന്റെ 85 ശതമാനവും കരസ്ഥമാക്കി.

ഒരാഴ്ചയിൽ നാലു ദിവസമുള്ള രണ്ടാമത്തെ വർക്ഔട്ടിന്റെ സമയവും ദിവസവും ഒരു മണിക്കൂർ ആയിരുന്നു. ഇതിൽ 5 മിനിറ്റ് വാം അപ്, 30 മിനിറ്റ് റൈമിക് എയ്റോബിക്, 20 മിനിറ്റ് റെസിസ്റ്റൻസ് എക്യുപ്മെന്റ് സ്ട്രെങ്ത് ട്രെയിനിങ്, 5 മിനിറ്റ് വിശ്രമം എന്നിങ്ങനെയായിരുന്നു.

ബഞ്ച് പ്രസ്, ബൈസെപ് കേൾസ്, ട്രൈസെപ്സ് എക്സ്റ്റൻഷൻ എന്നീ വ്യായാമങ്ങൾ ഇക്കൂട്ടത്തിൽ ചെയ്തു. ഇതിൽ സ്ത്രീകൾ അവരുടെ പരമാവധി ഹൃദയനിരക്കിന്റെ 65 ശതമാനം നേടി. 

24 ആഴ്ചത്തെ വർക്ഔട്ടിനു ശേഷം പഠനഫലങ്ങൾ താരതമ്യം ചെയ്തു. ഗ്രൂപ്പ് ഒന്നിലുള്ളവരുടെ ഫാറ്റ് ഏഴു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി. ഭാരം 10 പൗണ്ടിൽ നിന്ന് 6 പൗണ്ടായി. ഗ്രൂപ്പ് 2–ൽ ഭാരവും കൊഴുപ്പും കുറഞ്ഞു. ആദ്യത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഇവരുടെ മസിലുകൾ മെലിഞ്ഞിരുന്നു.

രണ്ടു വർക്ഔട്ടുകൾക്കും അതിന്റേതായ ഫലം ഉണ്ടാകുന്നുണ്ട്. നിങ്ങൾ എന്തിനു വേണ്ടിയാണോ വ്യായാമം ചെയ്യുന്നത് അതിനനുസരിച്ചുള്ളത് തിരഞ്ഞെടുക്കണമെന്നു മാത്രം. ഇല്ലെങ്കിൽ ശരിയായ ഫലം കിട്ടില്ല– ഗവേഷകർ ഓർമപ്പെടുത്തുന്നു. 

Read More : Health and Fitness