Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ദംഗല്‍' കണ്ട് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ അറിയാൻ?

aamir-dangal

ആമിര്‍ഖാന്റെ 'ദംഗല്‍' ബോക്സ്‌ഓഫീസില്‍ 1800 കോടി ക്ലബിൽ കടന്ന സിനിമയാണ്. പ്രശസ്ത ഗുസ്തിതാരങ്ങളായ ഗീത ഫഗോട്ടിന്റെയും ബബിത ഫഗോട്ടിന്റെയും അവരുടെ പിതാവായ മഹാവീര്‍ സിങ് ഫഗോട്ടിന്റെയും വീറുള്ള കഥ പറഞ്ഞ ചിത്രമാണ് 'ദംഗല്‍'. ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും ഹോങ്കോങിലും വരെ ചിത്രം കോടികള്‍ വാരികൂട്ടി.

 'ദംഗല്‍' കണ്ട എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്. ചിത്രത്തില്‍ മഹാവീര്‍ സിങ് ഫഗോട്ടായി ആമീര്‍ അഭിനയിക്കുകയല്ല മറിച്ചു ജീവിക്കുകയാണ് ചെയ്തതെന്ന്. ഈ പൂര്‍ണതയ്ക്കു വേണ്ടി ആമിര്‍ എടുത്ത കഷ്ടപ്പാടുകൾ പിന്നീടാണ് ലോകമറിയുന്നതു പോലും. 

ചിത്രത്തിലെ ഗുസ്തിക്കാരന്‍ മഹാവീര്‍ സിങ് ആകാന്‍ ആമിര്‍ തന്റെ ശരീരഭാരം അമിതമായി വര്‍ധിപ്പിച്ചിരുന്നു. 68 കിലോയില്‍ നിന്നും 90 കിലോയിലേക്കാണ് കൂട്ടിയത്. ഇതിനു പുറമേ ഫഗോട്ടിന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ വീണ്ടും 70 കിലോയിലേക്ക് വരികയും ചെയ്തു. 

കടുത്ത ഭക്ഷണക്രമവും വ്യായാമമുറകളുമായിരുന്നു ഇതിനായി ആമിര്‍ പാലിച്ചത്. എന്നാല്‍ തന്റെ ഈ തീരുമാനത്തില്‍ ഭാര്യ കിരണ്‍ റാവൂവുവിനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നതായി ആമിര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. കാരണം പെട്ടന്നുള്ള ഈ ശരീരഭാരത്തിലെ വ്യത്യാസങ്ങള്‍ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക എന്നതുതന്നെ. പെട്ടെന്ന് ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള  ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്നു നോക്കാം.

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന എന്ത് മാറ്റങ്ങള്‍ ആയാലും അത് ആരോഗ്യത്തിനു നന്നല്ല എന്നാണു ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമിതശരീരഭാരമുള്ളവര്‍ ഭാരം കുറയ്ക്കുന്നത് നല്ലതാണ് എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ടുള്ള ഈ മാറ്റമാണ് അപകടം. 

തലവേദന, തലചുറ്റല്‍,  ഛര്‍ദി, ജലാംശം നഷ്ടമാകുക,  കരള്‍ രോഗങ്ങള്‍,  മുടികൊഴിച്ചില്‍,എന്നിവ പെട്ടെന്നുള്ള വണ്ണം കുറയലിൽ പ്രത്യക്ഷപ്പെടാവുന്ന രോഗാവസ്ഥകളാണ്.  

ഇതുപോലെ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊന്നാണ് പെട്ടന്നുള്ള ഭാരം കൂട്ടലും. അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങി മറ്റുപല ഗുരുതരരോഗങ്ങള്‍ക്കും ഇതു കാരണമാകും. ഒരാളുടെ ബോഡി മാസ്സ് ഇന്‍ടെക്സ് (BMI) കൃത്യമായിരുന്നാല്‍ പോലും പെട്ടന്നുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ചിലപ്പോള്‍ അപകടകാരിയാകും. 

ശരീരഭാരം ശരിയായി നിലനിര്‍ത്തുക എന്നതു വളരെ പ്രധാനമാണ്. എന്നാല്‍ എന്തും ഉടനടി സാധിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടകരമാകുന്നത്. പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റങ്ങളും ശരീരത്തിനു നല്ലതല്ല. എന്നാല്‍ വണ്ണം കുറയ്ക്കാനോ കൂട്ടാനോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. ശരിയായ ഭക്ഷണക്രമവും, വ്യായാമവും വഴി ഇത് സാധിച്ചെടുക്കാവുന്നതാണ്. 

Read More : Fitness Tips