Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുകാലത്ത് ശരീരഭാരം കൂടാൻ കാരണം?

506504808

മഞ്ഞുകാലത്ത് നിങ്ങളുടെ ശരീരഭാരം കൂടുന്നുണ്ടോ? എപ്പോഴെങ്കിലും ഈ സംശയം തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ സംഗതി സത്യമാണ്. മറ്റു സമയങ്ങളെ അപേക്ഷിച്ചു മഞ്ഞുകാലത്ത് ശരീരം വണ്ണം വയ്ക്കാനുള്ള സാധ്യത അധികമാണത്രേ.

 അടുത്തിടെ നടത്തിയ പഠനങ്ങളാണ് മനുഷ്യശരീരത്തിലെ ഈ പ്രതിഭാസത്തെ ചൂണ്ടിക്കാണിച്ചത്. മറ്റു കാലങ്ങളെ അപേക്ഷിച്ചു മഞ്ഞുകാലത്ത് മൂന്നു മുതല്‍ അഞ്ചു കിലോ വരെ ഭാരം ഒരാള്‍ക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഇത് ഓരോരുത്തരുടെയും ശരീരികഅവസ്ഥ അനുസരിച്ചു മാറാനും സാധ്യതയുണ്ട്. ഇതിനു പിന്നിലെ കാരണം എന്താണെന്നു നോക്കാം.

സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍

മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചു ചിലര്‍ക്കുണ്ടാകുന്ന ഒരു തരം വിഷാദമാണിത്. വിഷാദാവ്ഥയ്ക്കും ഊര്‍ജ്ജം കെടുത്താനും ഇതു  കാരണമാകും. മാത്രമല്ല മഞ്ഞുകാലത്ത് സുര്യപ്രകാശം ഏല്‍ക്കാനുള്ള അവസരങ്ങള്‍ കുറവാണ്. ഇതു നമ്മുടെ ആരോഗ്യത്തെയും മാനസികനിലയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ചടഞ്ഞുകൂടി ഇരിക്കുകയും അത് ഭാരം വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

തണുപ്പ് 

തണുപ്പ് കാലാവസ്ഥയില്‍ ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ നടത്താനോ വ്യായാമം ചെയ്യാനോ ഒന്നും മിക്കവര്‍ക്കും തോന്നില്ല. തത്ഫലമായി വണ്ണം കൂടുന്നു. 

രാത്രി നേരം കൂടുന്നു 

മഞ്ഞുകാലത്ത് പകല്‍ കുറവും രാത്രി കൂടുതലും ആണല്ലോ. രാത്രി നേരം അധികമാകുന്നത് ഉറക്കം ആവശ്യത്തില്‍ കൂടുതലാക്കുന്നു. വണ്ണം കൂടാനുള്ള മറ്റൊരു സാധ്യത ഇതുതന്നെ.

ആഹാരം 

മഞ്ഞുകാലത്ത് ഡയറ്റ് ഒക്കെ നോക്കി ആഹാരം കഴിക്കാന്‍ അൽപ്പം ബുദ്ധിമുട്ടാണ്. നല്ല ചൂടുള്ള എന്തെങ്കിലും കഴിക്കാനാകും എല്ലാവർക്കും ഇഷ്ടം. ഇത് നമ്മുടെ ശരീരോഷ്മാവ് കൂട്ടുകയും കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലെ ഭക്ഷണം കഴിക്കുന്നത്‌ നല്ലതുതന്നെ എന്നാല്‍ അളവ് കൂടാതെ ശ്രദ്ധിക്കുക. 

കൂടുതല്‍ കഴിക്കുന്നുണ്ടോ ?

ഈ സംശയം വെറുതെയല്ല. തണുപ്പ് കാലത്ത് അധികമായി വിശപ്പ്‌ തോന്നുക സ്വാഭാവികം. ഇത് നമ്മുടെ ശരീരത്തിലെ ഒരു പ്രവര്‍ത്തനഫലമാണ്. വിശപ്പ്‌ വരുന്നതനുസരിച്ച് ആഹാരം കഴിക്കാം. എന്നാല്‍ കൂടാതെ ശ്രദ്ധിച്ചോളൂ.

Read More : Fitness Magazine

..

related stories