Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ട കഴിച്ചാൽ ശരീരഭാരം കൂടുമോ?

weight-loss-foods

‘അമിതമായാൽ അമൃതും വിഷം’ എന്നാണ് ചൊല്ല്. എന്നാൽ ചില ഭക്ഷണത്തിന്റെ കാര്യത്തിൽ അതു ശരിയല്ല. കാലറിയില്ലാത്ത ഭക്ഷണം എന്നൊന്നില്ല. എന്നാൽ ചില ഭക്ഷ്യവസ്തുക്കൾ ശരീരഭാരം കൂട്ടുമോ എന്ന ഭയമില്ലാതെ എത്രവേണമെങ്കിലും കഴിക്കാം.

എന്തുകൊണ്ടാണ് എത്ര വേണമെങ്കിലും കഴിക്കാം എന്നു പറയുന്നത്. ഇവയിൽ നാരുകൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് മണിക്കൂറുകളോളം വയറു നിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ടു കുറച്ചു കഴിച്ചു കഴിയുമ്പോൾതന്നെ നമുക്ക് മതിയായി എന്ന തോന്നലുണ്ടാകുകയും ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ചെയ്യും. ഇവ പോഷക സമ്പുഷ്ടവുമാണ്.

ശരീരഭാരം കൂടില്ല എന്നുറപ്പുള്ള ആ ഭക്ഷ്യവസ്തുക്കൾ ഏതൊക്കെ എന്നു നോക്കാം.

∙ വേവിച്ച ഉരുളക്കിഴങ്ങ്

അന്നജവും സ്റ്റാർച്ചും കൂടുതൽ അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ പാടില്ല എന്നു കരുതുന്നവരാണ് മിക്കവരും. എന്നാൽ വേവിച്ച ഉരുളക്കിഴങ്ങ് അനാരോഗ്യകരമല്ല. ധാരാളം പോഷകങ്ങൾ ഇതിലുണ്ട്. ഉരുളക്കിഴങ്ങ് കുറച്ചു കഴിച്ചാൽതന്നെ ഏറെ നേരത്തേക്ക് വിശപ്പുണ്ടാകില്ല.

∙ മുട്ട

ആരോഗ്യ ഭക്ഷണങ്ങളിൽ പ്രധാനം. മുട്ടയിലടങ്ങിയ പ്രോട്ടീനിൽ പകുതിയും മുട്ടയുടെ മഞ്ഞയിലാണ്. മുട്ട പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ ദിവസവും ഉള്ളിൽ ചെല്ലുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും എന്നു തെളിഞ്ഞിട്ടുണ്ട്. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് ബി എം ഐയും ഇതിനു കുറവാണ്.

∙ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും മത്സ്യത്തിൽ ധാരാളമുണ്ട്. പൊണ്ണത്തടിയുള്ളവരെ ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ മത്സ്യം കഴിക്കുന്നതിലൂടെ സാധിക്കും.

∙ പാൽക്കട്ടി

കാലറി വളരെ കുറവാണ്. ഇതിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, ജീവകം ബി, ഫോസ്ഫറസ് ഇവയും പാൽക്കട്ടി അഥവാ പനീറിൽ ഉണ്ട്.

∙ പോപ്്കോണ്‍

മറ്റു ലഘുഭക്ഷണങ്ങളെക്കാൾ അധികം നാരുകൾ അടങ്ങിയ മുഴുധാന്യ ഭക്ഷണമാണ് പോപ്കോണ്‍. കാലറി വളരെ കുറഞ്ഞ ഭക്ഷണമാണിത്. എയർ പോപ്പ്ഡ് പോപ്കോണ്‍ ആണ് ആരോഗ്യകരം. മൈക്രോ വേവ് ചെയ്ത പോപ്കോൺ കാലറി കൂടിയതും അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ അടങ്ങിയതുമാണ്. അതിനാൽ അത് ഒഴിവാക്കുക.

∙ കൊഴുപ്പില്ലാത്ത ഇറച്ചി

ഇവ പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണ്. കൊഴുപ്പില്ലാത്ത ലീൻ മീറ്റ് ആരോഗ്യകരമാണ്.

∙ സൂപ്പ്

ഖര രൂപത്തിലുള്ള ഭക്ഷണങ്ങളെക്കാൾ വയറു നിറഞ്ഞു എന്നു തോന്നിപ്പിക്കാൻ സൂപ്പ് കഴിക്കുന്നതിലൂടെ സാധിക്കും. പതിവായി സൂപ്പ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

Read More : Weightloss Tips