Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിറ്റിൽ 82 പുഷ് അപ്; ലോക റെക്കോർഡുമായി മൂന്നാർ സ്വദേശി

Joseph

കൊച്ചി ∙ ഒരു മിനിറ്റിൽ ഏറ്റവുമധികം പുഷ് അപ് റെക്കോർഡ് സ്വന്തമാക്കി മൂന്നാർ സ്വദേശി കെ.ജെ. ജോസഫ്. അമേരിക്കയുടെ റോൺ ഹൂപ്പറുടെ 79 എണ്ണമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതാണ് 82 പുഷ് അപ്പിലൂടെ ജോസഫ് പുതുക്കിയത്. എന്നാൽ ഗിന്നസ് അധികൃതരുടെ പരിഗണനക്കായി ജോസഫിന് ഇനിയും കാത്തിരിക്കേണ്ടിവരും.

എരുമേലി ചാത്തൻതറ സ്വദേശിയും മൂന്നാറിൽ ആയുർവേദ സെന്റർ മാനേജറുമായ ജോസഫ്, പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിർത്താമെന്നു തെളിയിക്കുകയാണ് ചെയ്തത്. എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പ്രകൃതി ജീവന സെമിനാറിൽ ജില്ലാ കലക്ടർ എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ജോസഫ് പ്രകടനം കാഴ്ചവച്ചത്.

മണിക്കൂറിൽ 2092 പുഷ് അപ് എടുത്തു യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിലും അഞ്ചു സെക്കന്റിൽ മൂന്ന് ഇരുമ്പു കമ്പി ഒടിച്ച് റെക്കോർഡ്സ് സെന്റർ അമേരിക്കയിലും പേരെഴുതിച്ചേർത്ത ജോസഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം കണ്ടിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.