Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായു മലിനമായാൽ വണ്ണം കൂടുമോ?

obesity

ഉയർന്നു വരുന്ന വായുമലിനീകരണം ആളുകളിൽ അമിതവണ്ണത്തിനു കാരണമാകുന്നുവെന്നു പഠന റിപ്പോർട്ട്. ഈ അമിതവണ്ണം രക്തസമ്മർദവും ഹൃദ്രോഗങ്ങളും പോലുള്ള ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഫെഡെറേഷൻ ഓഫ് ദ അമേരിക്കൻ സൊസൈറ്റി ഓഫ് എക്സ്പെരിമെൻറൽ ബയോളജി എന്ന ജേർണിലാണ് ഇതുസംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഇവർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ വായു മലിനീകരണം ഇൻസുലിന്റെ അളവു കൂട്ടുന്നതായും അത് ടൈപ് 2 പ്രമേഹത്തിലേക്കു നയിക്കുന്നതായും കണ്ടെത്തി.

മലിനമായ വായു ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും പൊണ്ണത്തടിയും അനുബന്ധ ജീവിതശൈലീ രോഗങ്ങളും ഇതിൻറെ പരിണിതഫലങ്ങളാണെന്നും പഠനത്തിൽ തെളിഞ്ഞു. മെട്രോ നഗരങ്ങളിൽ പൊണ്ണത്തടി കൂടുന്നതിന്റെ കാരണം ഇതാണെന്നും ശ്രീ ഗംഗാറാം ഹോസ്പിറ്റലിന്റെ മേധാവിയായ ഡോ. എസ് . പി ബയോത്ര പറയുന്നു. മെട്രോ നഗരങ്ങളിലുള്ളവർ വായു ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണ് ഇതിനു പരിഹാരമെന്നും അദ്ദേഹം പറയുന്നു.

Your Rating: