Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീലമാക്കിക്കോളൂ മഴവിൽ ഡയറ്റ്

rainbow-diet

മഴവിൽ ഡയറ്റോ? അതെന്താണെന്ന് അമ്പരക്കേണ്ട. മഴവില്ലിലെ ഏഴുനിറങ്ങളിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറ്റിനെയാണ് മഴവിൽ ഡയറ്റ് എന്നു പറയുന്നത്. മഴവിൽ ഡയറ്റ് ശീലമാക്കുന്നത് ചെറുപ്പം നിലനിർത്തുന്നതിനും രോഗങ്ങളെ അകറ്റിനിർത്തുന്നതിനും സഹായിക്കുമത്രേ. ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ:

1. ചുവപ്പ്– നല്ല കടുംചുവന്ന നിറത്തിലുള്ള തക്കാളി, ചുവന്ന കാപ്സിക്കം
വിറ്റാമിൻ സിയുടെയും ആന്റി അക്സിഡന്റുകളുടെയും കലവറയാണിവ. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നു, പ്രതിരോധശേഷി വർധിപ്പിക്കുന്നു.

2. പച്ച–വെള്ളരിക്ക, പാവയ്ക്ക, ബീൻസ്, പച്ചമുളക്, പച്ചപ്പയർ, പച്ചക്കായ
ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനു സഹായിക്കുന്നു. കാഴ്ചശക്തി നിലനിർത്തുന്നു. യുവത്വം നൽകുന്നു

3. മഞ്ഞ– പപ്പായ, ചെറുപഴം, മഞ്ഞ കാപ്സിക്കം, ചോളം, ഗോതമ്പ്
വിറ്റാമിൻസി, മഗ്നീഷ്യം എന്നിവ ധാരളമായി അടങ്ങുന്നു. ഇവ എല്ലുകൾക്ക് ആരോഗ്യം നൽകുന്നു. ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കുന്നു.

4. ഓറഞ്ച്– ഓറഞ്ച് പതിവായി കഴിക്കുന്നവർക്ക് വിറ്റാമിൻ എ ധാരാളമായി ലഭിക്കുന്നു. ഇതു നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.

5. നീല, ഇൻഡിഗോ, വയലറ്റ്– വയലറ്റ് നിറമുള്ള കാബേജ്, വഴുതനങ്ങ എന്നിവയിൽ വാർധക്യത്തെ ചെറുക്കുന്നതിനു സഹായകമായ ആന്റി ഓക്സിഡന്റുകൾ ധാരളമായുണ്ട്. ഇതു ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കുമുള്ള രക്തപ്രവാഹത്തെ സുഗമമാക്കുന്നു. നിങ്ങൾക്ക് ഉന്മേഷം തരുന്നു.

Your Rating: