Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിൽപാ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യവുമായി വരുന്നു, ‘ദി ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ്’

shilpa-shetty

ബോളിവുഡ് സുന്ദരി ശിൽപാഷെട്ടിയുടെ മേനിയഴകു കണ്ട് കൊതിക്കാത്ത പെണ്‍കൊടികൾ ഉണ്ടാവില്ല. എന്തായിരിക്കും താരറാണിയുടെ ഫിറ്റ്നസ് രഹസ്യം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായി ഒരു ഗംഭീരപുസ്തകം തന്നെ എഴുതിയിരിക്കുകയാണ് ശിൽപാഷെട്ടി. ദി ഗ്രേറ്റ് ഇന്ത്യൻ ഡയറ്റ് എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകമെഴുതി എന്നു കരുതി ഒരു ഡയറ്റിങ് വിദഗ്ദയാണെന്നൊന്നും ശിൽപ കരുതുന്നില്ല. എങ്കിലും സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുടെയും പാഠങ്ങളുടെയും ഒരു തുറന്നെഴുത്തുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. നമുക്ക് ജീവിതത്തോടു തന്നെ ഒരു അച്ചടക്കം വേണം എന്നാണ് ശിൽപ പറയുന്നത്.

‘‘ഒരുപാടുപേർ എന്നോടു ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് ഈ ഫിറ്റ്നസ് നിലനിർത്തുന്നതെന്ന്. യഥാർഥത്തിൽ അത് വളരെ ശ്രമകരമായ ഒന്നാണ്. എങ്കിലും മനസ്സുണ്ടെങ്കിൽ അത് വളരെ എളുപ്പവുമാണ്. നാൽപതു വയസ്സിലും ഫിറ്റ്നസ് സൂക്ഷിക്കാൻ എനിക്ക് സാധിക്കുന്നത് എന്റെ മനസ്സിന്റെ പോസിറ്റീവ് ശക്തികൊണ്ടാണ്. കുഞ്ഞുണ്ടായ ശേഷം എല്ലാ സ്ത്രീകളെയും പോലെ ഞാനും വണ്ണം വച്ചിരുന്നു. എന്നാൽ ചിട്ടയായ വ്യായാമങ്ങളിലൂടെയും ഭക്ഷണശീലങ്ങളിലൂടെയുമാണ് എനിക്ക് അതെല്ലാം നിയന്ത്രിക്കാനായത്. എല്ലാവർക്കും സ്വന്തമായി ഒരു ഡയറ്റീഷ്യനെയോ ന്യൂട്രീഷ്യനെയോ കൊണ്ടുനടക്കാൻ കഴിയില്ല. എല്ലാ ദിവസവും ജിമ്മിലും ഹെൽത്ത് ക്ലബിലും പോകാനും കഴിയണമെന്നില്ല. സാധാരണക്കാരായ സ്ത്രീകൾക്കു വേണ്ടി, അവർക്കു സാധ്യമായ നിർദേശങ്ങളും ഉപദേശങ്ങളും ഉൾപ്പെടുത്തിയാണ് ഞാൻ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.’’

ശിൽപ ഷെട്ടി തന്റെ പുസ്തകത്തെക്കുറിച്ച് വാചാലയാകുന്നു. എന്തായാലും ശിൽപയുടെ ആരാധകർ, പ്രത്യേകിച്ച് സ്ത്രീകൾ പുസ്തകം പുറത്തിറങ്ങുന്നതിനു മുന്‍പേ കോപ്പികൾ ബുക്ക് ചെയ്തു കാത്തിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.