Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദിവസം വേണ്ട കാലറി എത്ര?

calory

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുവാൻ കാലറിബാലൻസ് അത്യാവശ്യമാണ്. പക്ഷേ, ഒരു ദിവസം എത്ര കാലറി ഉള്ളിൽ ചെല്ലണമെന്ന് എങ്ങനെ കണക്കാക്കും?
പ്രായം, ലിംഗം, അധ്വാനം, ഭാരം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാൾക്കു വേണ്ട കാലറി തീരുമാനിക്കുന്നത്.

പ്രായം : പ്രായം കൂടുന്നതിനനുസരിച്ച് ഒരാളിന്റെ ബി എം ആർ (അടിസ്ഥാന ഉപാപചയ നിരക്ക്) കുറയും. തൽഫലമായി ആവശ്യമുള്ള കാലറിയുടെ അളവും കുറയും.

ലിംഗം : ആണുങ്ങൾക്ക് എൽ ബി എം (Lean Body Masss) കൂടുതലും കൊഴുപ്പിന്റെ അളവ് കുറവുമായിരിക്കും. സ്ത്രീകൾക്കു തിരിച്ചും. ഇക്കാരണം കൊണ്ട് ആണുങ്ങൾക്കു കൂടുതൽ കാലറി ആവശ്യമുണ്ട്.

അധ്വാനം : ശാരീരിക അധ്വാനം കൂടിയവർക്കു കൂടുതൽ കാലറി ഉള്ളിൽ ചെല്ലണം. ഉദാഹരണത്തിന് ഇരുന്നു ജോലി ചെയ്യുന്ന ഒരാൾക്ക് ഒരു ദിവസം അയാളുടെ ശരീരത്തിന്റെ ഓരോ കിലോയ്ക്കും 25—30 കലോറി ആണു വേണ്ടത്. പക്ഷേ, നല്ലതുപോലെ അധ്വാനിക്കുന്നവർക്കു 35—40 കലോറി വേണം.

ഭാരം : വണ്ണം കൂടിയവർക്കു കുറച്ചു കലോറി മതി— 20 കലോറി ഒരു കിലോ ശരീരഭാരത്തിന്. പക്ഷേ, വേണ്ടത്ര ശരീരഭാരം ഇല്ലാത്ത ഒരാൾക്ക് ഇത് 35 കലോറിയാണ്. 

related stories
Your Rating: