Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈയടിച്ച് നേടാം ആരോഗ്യം

clapping

ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും കൈയടിച്ച് സ്വീകരിക്കുന്നവരാണു നമ്മൾ. ഉദ്യോഗക്കയറ്റം, പരീക്ഷാവിജയം, ആഘോഷങ്ങൾ, പ്രാർഥന, പാട്ടു പാടുമ്പോൾ, കായികമത്സരങ്ങൾ അങ്ങനെയങ്ങനെ... സന്തോഷകരമായ എന്തിനെയും നമ്മൾ കൈയടിച്ച് സ്വീകരിക്കുന്നു.

കൈയടി അഥവാ കൈകൊട്ടൽ കൈകൾ തമ്മിൽ കൂട്ടിയടിക്കൽ മാത്രമാണെന്നു കരുതരുത്. നിരവധി രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുന്ന ഫലപ്രദമായ വ്യായാമമാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ ശരീരത്തിൽ 340 പ്രഷർപോയിന്റുകളുണ്ട്. ഇതിൽ 28 എണ്ണം കൈകളിലാണ്. ഈ പ്രഷർ പോയിന്റുകൾക്ക് ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധമുണ്ട്. അതായത് വിവിധ ശരീരാവയവങ്ങളിലെ വേദനകൾ ഇല്ലാതാക്കാൻ ഈ പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിച്ചാൽ മതി.

ക്ലാപിങ് തെറാപ്പി

വെളിച്ചെണ്ണ, കടുകെണ്ണ ഇവയിൽ ഏതെങ്കിലും അല്ലെങ്കിൽ ഇവയുടെ മിശ്രിതം കൈപ്പത്തിയിൽ തടവുക. ഇത് ശരീരം വലിച്ചെടുക്കും. ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന ഊർജ്ജം ചോർന്നു പോകാതിരിക്കാൻ സോക്സോ തുകൽ ചെരിപ്പോ ധരിക്കുക. രണ്ടു കൈകളും ചേർത്തുവയ്ക്കുക. വിരൽത്തുമ്പുകളും കൈപ്പത്തിയും എല്ലാം പരസ്പരം സ്പർശിക്കണം. ഈ വ്യായാമം രാവിലെ ചെയ്യുന്നതാണു നല്ലത്. ഇരുപതു മുതൽ മുപ്പത് മിനിറ്റു വരെ കൈകൊട്ടുന്നത് നിങ്ങളെ ഊർജ്ജസ്വലരാക്കും.

പ്രധാനമായും അഞ്ച് അക്യുപ്രഷർ പോയിന്റുകളാണ് കൈകളിലുള്ളത്. ഹാർഡ്‌വാലി പോയിന്റ്, ബേസ് ഓഫ് തംബ് പോയിന്റ്, റിസ്റ്റ് പോയിന്റ്, ഇന്നർഗേറ്റ് പോയിന്റ്, തംബ് നെയ്ൽ പോയിന്റ് എന്നിവയാണവ.

കൈയടി നൽകും ഗുണങ്ങൾ

1. ഹൃദയത്തിന്റെ പ്രശ്നങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും ശമനം നൽകുന്നു.

2. പുറംകഴുത്ത്, സന്ധിവേദനകളിൽ നിന്ന് അശ്വാസമേകുന്നു.

3. ദഹനപ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ ചികിത്സയാണിത്.

4. കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾക്ക് സഹായകം.

5. പ്രായമായവർക്കുണ്ടാകുന്ന സന്ധിവാതത്തിനു് ആശ്വാസമേകുന്നു.

6. കുട്ടികളെ സമർഥരാക്കുന്നു. പതിവായി കൈകൊട്ടൽ ശീലമാക്കിയ കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് കുറച്ചുമാത്രം അക്ഷരത്തെറ്റുകളേ വരുത്തുകയുള്ളു.

7. കൈകൊട്ടൽ ബുദ്ധിശക്തി വർധിപ്പിക്കുന്നു.

8. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.

9. പ്രമേഹം, സന്ധിവാതം, രക്താതിമർദ്ദം, ഡിപ്രഷൻ, തലവേദന, ജലദോഷം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ ഇവയിൽ നിന്ന് ആശ്വാസമേകാൻ ദിവസവും അരമണിക്കൂർ കൈകൊട്ടൽ ശീലമാക്കുന്നതിലൂടെ സാധിക്കും.

10. ശീതീകരിച്ച വീടുകളിലും ഓഫീസുകളിലും കഴിയുന്നവരിൽ അതായത് ഒട്ടും വിയർക്കാത്തവർ ക്ലാപിങ് തെറാപ്പി പരിശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തചംക്രമണം വർധിപ്പിക്കാനും ശരീരം മുഴുവൻ ശുചിയാക്കാനും സഹായിക്കും.  

Your Rating: