Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരം കഴിച്ചുകൊണ്ട് വേണം ഡയറ്റിങ്

sweets Image Courtesy : Vanitha Magazine

ഡയറ്റിങ് എന്നു കേൾക്കുമ്പോഴേ പലരുടെയും ആദ്യത്തെ സങ്കടം മധുരപദാർഥങ്ങളോടു നോ പറയേണ്ടിവരുമല്ലോ എന്നതാണ്. ഐസ്ക്രീം, ചോക്ക്‌ലേറ്റ് തുടങ്ങി ഇഷ്ടവിഭവങ്ങളോടു നോ പറയാനുള്ള മടി കാരണമാണ് പലരും ഡയറ്റിങ് നടത്താത്തതും. എന്നാൽ ഇതാ ഒരു സന്തോഷവാർത്ത. ഇനി മധുരം കഴിച്ചുകൊണ്ട് ഡയറ്റിങ് നടത്താം.

വാഷിങ്ടണിലെ ആരോഗ്യവിദഗ്ധർ പറയുന്നത് മധുരം കഴിച്ചാലാണത്രേ ശരിയായി ഡയറ്റിങ് നടത്താനാകൂ എന്നാണ്. കേൾക്കുമ്പോൾ വിരോധാഭാസമെന്നു തോന്നുമെങ്കിലും സംഗതി സത്യമാണ്. വാഷിങ്ടണിലെ ഗവേഷകർ പറയുന്നതു കേൾക്കാം. ഡയറ്റിങ് നടത്താൻ നിങ്ങളുടെ തലച്ചോറാണ് ആദ്യം തീരുമാനിക്കേണ്ടത്. അധികകലോറിയുള്ള ഭക്ഷണം കാണുമ്പോൾ അയ്യോ, ഇത് കഴിക്കരുതേ എന്ന് നിങ്ങളുടെ തലച്ചോറ് നിങ്ങൾക്ക് മുന്നറിയിപ്പു തന്നുകൊണ്ടേയിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾ അതു കഴിക്കാതിരിക്കൂ.

തലച്ചോറിന് ഇത്തരം മുന്നറിയിപ്പുകൾ കൃത്യസമയങ്ങളിൽ നൽകാനുള്ള ശേഷി ഉണ്ടാവണമെങ്കിൽ ഇടയ്ക്കിടെ മധുരം കഴിച്ചുകൊണ്ടിരിക്കണമത്രേ. മധുരം കഴിക്കുന്നവരുടെ തലച്ചോറിന് കഴിച്ച ഭക്ഷണത്തെക്കുറിച്ച് നല്ല ഓർമശക്തിയുണ്ടായിരിക്കും. വീണ്ടും ആഹാരം കാണുമ്പോൾ അതു കഴിക്കരുതെന്ന് നിങ്ങൾക്കു മുന്നറിയിപ്പു നൽകുകയും ചെയ്യും.

മറവിരോഗം ബാധിച്ചവർ കൂടെക്കൂടെ ഭക്ഷണം കഴിക്കുന്നത്, കഴിച്ച ഭക്ഷണത്തിന്റെ കാര്യം അവർ മറന്നുപോകുന്നതുകൊണ്ടാണ്.
സാധാരണഗതിയിൽ ടെൻഷൻ കാരണവും തുടർച്ചയായി ടിവികാണുന്നതു കാരണവു ചിലപ്പോൾ നിങ്ങൾ കഴിച്ച ഭക്ഷണത്തെക്കുറിച്ച് തലച്ചോറ് മറന്നുപോയേക്കാം. അതിനാൽ വീണ്ടും വീണ്ടും ആഹാരം കഴിച്ചുകൊണ്ടേയിരിക്കും. എന്നാൽ മധുരം കഴിക്കുന്നവർക്ക് ഈ അബദ്ധം സംഭവിക്കില്ല. കഴിച്ച ഭക്ഷണത്തെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും ഓർമയുണ്ടാകാൻ അൽപം മധുരം കഴിച്ചുകൊള്ളു. അങ്ങനെ ഡയറ്റിങ് നടത്തിയാൽ ഇരട്ടിഗുണം ഉണ്ടാകുമെന്നാണ് പരീക്ഷണത്തിലൂടെ കണ്ടെത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.