Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം വിഷാദരോഗത്തെ ചെറുക്കുമോ?

exercise-depression

പതിവായി വ്യായാമം ചെയ്യുന്നവർക്ക് ഹൃദയാഘാതത്തിനു ശേഷം വിഷാദരോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പുതിയ കണ്ടെത്തൽ. ഹാർട്ട് അറ്റാക്കിനു ശേഷം വിഷാദരോഗം പിടിപെടാതെ സംരക്ഷിക്കാൻ വ്യായമത്തിനു കഴിയുമെന്ന് നോർവേജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രധാന ഗവേഷകയായ ലിൻഡ എംസ്റ്റെൻ പറയുന്നു.

വ്യായാമം ചെയ്യാത്തവർക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഹൃദയാഘാതം വന്ന 189 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഇവരിൽ വ്യായാമം ചെയ്യാത്ത 17 ശതമാനം ആളുകൾക്കും വിഷാദരോഗം പിടിപെട്ടതായി കണ്ടെത്തി. എന്നാൽ പതിവായി വ്യായാമം ചെയ്യുന്നവരിൽ വിഷാദരോഗം പിടിപെട്ടത് 7.5 ശതമാനം ആളുകൾക്ക് മാത്രമാണ്.

പ്രായമേറിയതിനു ശേഷം വ്യായാമം ചെയ്യാൻ തുടങ്ങുന്നതിലും നല്ലത് ചെറിയ പ്രായത്തിൽ തന്നെ വ്യായാമം ചെയ്തു തുടങ്ങുന്നതാണെന്നാണ് ലിൻഡയുടെ അഭിപ്രായം. എന്തായാലും വ്യായാമം ഇതുവരെ ചെയ്തു തുടങ്ങാത്തവർക്ക് വേഗം തന്നെ വ്യായാമം ചെയ്തു ശീലിച്ചു തുടങ്ങാം.

Your Rating: