Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം ചെയ്തോളൂ ഇല്ലെങ്കിൽ വട്ടുപിടിക്കും!

fitness Image Courtesy : The Week Smartlife Magazine

ഏതെങ്കിലും സന്ദർഭത്തിൽ നിങ്ങൾക്ക് മനോനില നഷ്ടപ്പെടുന്നതുപോലെ തോന്നിയിട്ടുണ്ടോ? അതിഭയങ്കരമായി പൊട്ടിത്തെറിക്കുകയോ, മറ്റള്ളവരുടെ മുന്നിൽ ആക്രമണമനോഭാവത്തോടെ പെരുമാറുകയോ ഉച്ചത്തിൽ ശകാരിക്കുകയോ, അലമുറയിട്ടുകരയുകയോ, അതുമല്ലെങ്കിൽ ഏറെ നേരം മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയോ അങ്ങനെയെന്തെങ്കിലും? എങ്കിൽ തീർച്ചയായും ആ സമയങ്ങളിൽ നിങ്ങളുടെ മനസ്സിന്റെ കടിഞ്ഞാൺ നിങ്ങൾക്കു കൈവിട്ടുപോകുന്നുണ്ടെന്ന് ചുരുക്കം.

ചെറിയ സംഘർഷങ്ങൾ വരുമ്പോഴേക്കും മനസ് ഇങ്ങനെ അസ്വാഭാവികമായി പ്രതികരിക്കുന്നതിന്റെ പ്രധാനകാരണം നിങ്ങളുടെ ശരീരത്തിന് കൃത്യമായ വ്യായാമം ഇല്ലാത്തതാണത്രേ. ആരോഗ്യമുള്ള മനസിന് ആരോഗ്യമുള്ള ശരീരം അത്യന്താപേക്ഷിതമാണ്. യൂറോപ്യൻ സർവകലാശാലയിലെ ഗവേഷകർ മാനസികസംഘർഷം അനുഭവിക്കുന്നവരിൽ നടത്തിയ സർവേയിൽ നിന്നാണ് വ്യായാമവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നത്. 15 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരിൽ 15 ശതമാനം പേർ മാനസിക രോഗങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നു. 19.8 ശതമാനം പേർ മാനസികമായി ഏതെങ്കിലും വിധത്തിലുള്ള അസ്വാഭാവികത പ്രകടിപ്പിക്കുന്നവരായിരുന്നു.

ഇവരുടെ ശാരീരികമായ വ്യായാമങ്ങളെ കുറിച്ചു പഠിച്ചപ്പോൾ മാനസികമായ ദൗർബല്യങ്ങളുള്ളവരിൽ ഭൂരിപക്ഷവും വ്യായാമങ്ങളിൽ ഏർപ്പെടാതെ ജീവിച്ചവരായിരുന്നത്രേ. ശാരീരികമായി അധ്വാനങ്ങളിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മാനസിക ആരോഗ്യം ഉള്ളതായും സർവേയിൽ തെളി‍ഞ്ഞു. ജീവിതം വെറുതെ ഉണ്ടും ഉറങ്ങിയും കഴിച്ചുകൂട്ടുന്നവർ ഇനി മുതൽ ചിട്ടയായി വ്യായാമം ചെയ്തു തുടങ്ങിക്കോളൂ, പാവം മനസ്സിനെ ഭ്രാന്തുപിടിപ്പിക്കണ്ട.