Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌ലിം ആകാൻ ഇനി ബസ് യാത്ര

bus-travel

സ്‌ലിം ആകാൻ പല വഴിയും നോക്കിയിട്ടും ഒരു ഫലവും കാണുന്നില്ലെങ്കിൽ ഇതാ ഒരു വഴി കൂടി പരീക്ഷിച്ചോളൂ. യാത്രകൾക്ക് ഇനി കഴിവതും ബസ് അല്ലെങ്കിൽ ട്രെയിൻ ആശ്രയിക്കുക. അമിതവണ്ണവും ബസ് യാത്രയും തമ്മിൽ എന്തു ബന്ധം എന്നാണോ ഇപ്പോൾ ചിന്തിക്കുന്നത്? അതോ ബസിൽ കയറി ഇടികൊണ്ടാൽ തടികുറയുമോ എന്ന മണ്ടൻ ചോദ്യമാണോ മനസ്സിൽ? എന്നാൽ കേട്ടോളൂ. ജപ്പാനിലെ ആരോഗ്യവിദഗ്ദ്ധരുടേതാണ് ഈ ഉപദേശം.

അമിതവണ്ണം മാത്രമല്ല, പ്രമേഹം, രക്തസമ്മർദം, തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ബസ് യാത്ര സഹായകമാണത്രേ. ജപ്പാനിലെ വിവിധപ്രായക്കാരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. ഇവരിൽ ദിവസവും ബസ്, ട്രെയിൻ, ബൈക്ക്, കാർ തുടങ്ങിയ വിവിധ വാഹനങ്ങളിൽ യാത്രചെയ്യുന്നവരും കാൽനടയായി സഞ്ചരിക്കുന്നവരും സൈക്കിൾ യാത്രക്കാരും ഉണ്ടായിരുന്നു. സ്വന്തമായി വാഹനം ഓടിച്ച് യാത്രചെയ്യുന്നവരേക്കാൾ പൊതുഗതാഗതസംവിധാനങ്ങളായ ബസ്, ട്രെയിൻ എന്നിവ ഉപയോഗിക്കുന്നവർക്ക് താരതമ്യേന ആരോഗ്യം കൂടുതലുണ്ടെന്നും അമിതവണ്ണം കുറവാണെന്നും കണ്ടെത്തി.

ബസ്, ട്രെയിൻ യാത്ര നടത്തുന്നവർക്ക് അമിതവണ്ണത്തിന്റെ സാധ്യത 44 ശതമാനം കുറവാണ്. രക്തസമ്മർദത്തിനുള്ള സാധ്യത 27 ശതമാനവും പ്രമേഹസാധ്യത 34 ശതമാനവും കുറവാണെന്നും ഡോക്ടർമാർ കണ്ടെത്തി. ബസ്, ട്രെയിൻ യാത്രയുടെ ഭാഗമായി ഇവരിൽ പലരും ബസ് സ്റ്റേഷനിലേക്കും റയിൽവേ സ്റ്റേഷനിലേക്കും ഒരു നിശ്ചിത ദൂരം എല്ലാ ദിവസവും നടക്കുന്നതിനു വേണ്ടി നീക്കിവയ്ക്കുന്നതാണ് അമിതവണ്ണം കുറയാനുള്ള കാരണം.

ഇരുപതു മിനിറ്റിൽ കൂടുതൽ നേരം നടക്കാനുള്ള ദൂരങ്ങളിൽ സാധാരണ എന്തെങ്കിലും വാഹനങ്ങളെ ആശ്രയിക്കുന്നതാണ് പൊതുവെ ജനങ്ങളുടെ രീതി. ഗ്രാമപ്രദേശങ്ങളിലുള്ളവർ ചെറുദൂരങ്ങൾക്ക് സൈക്കിൾ അല്ലെങ്കിൽ ബൈക്ക് ഉപയോഗിക്കുമ്പോൾ, നഗരവാസികൾ എത്ര ചെറിയ ദൂരയാത്രയ്ക്കും കാർ ഉപയോഗിക്കുന്നവരാണ്. വീട്ടിൽ നിന്ന് ഓഫീസിലേക്കും തിരിച്ചും കാറിൽ യാത്ര ചെയ്യുമ്പോൾ നടത്തത്തിനുള്ള ചെറിയ സാധ്യത പോലും ഇല്ലാതാകുന്നു. ബസ് അല്ലെങ്കിൽ ട്രെയിൻ കിട്ടാൻ തിരക്കുപിടിച്ചുള്ള നടത്തം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനി സ്വന്തം വീട്ടുപടിക്കൽ തന്നെയാണ് ബസ് സ്റ്റോപ്പ് എന്നു കരുതി നിരാശപ്പെടണ്ട. അടുത്ത സ്റ്റോപ്പ് വരെ നടന്ന് ബസിൽ കയറിക്കോളു. അത്രയും നടത്തം ആകാം. അത്രയും സ്‌ലിം ആകുകയും ചെയ്യാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.