Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറ്റ്നസിന് ചില സൂത്രവിദ്യകൾ

fitness-tips

ശരീരത്തിന്റെ ഫിറ്റ്നസ് സ്വന്തമാക്കാൻ എന്തെല്ലാം വഴികളുണ്ടോ അതെല്ലാം പ്രയോഗിച്ചു മടുത്തിരിക്കുകയാണോ നിങ്ങൾ? എങ്കിലിതാ ഫിറ്റ്നസ് എളുപ്പത്തിൽ നേടാൻ ചില സൂത്രവിദ്യകൾ.

1. ബിഫോർ ഫോട്ടാഗ്രാഫ്– അമിതവണ്ണമുള്ള നിങ്ങളുടെ ഫോട്ടോ കൈവശം വയ്ക്കുക. ഈ ചിത്രത്തിലേക്ക് ഇടയ്ക്കിടെ നോക്കുമ്പോൾ തന്നെ വ്യായാമം ചെയ്യാനുള്ള പ്രചോദനം നിങ്ങൾക്കുണ്ടാകും.

2. ഫുഡ് ഡയറി – ഭക്ഷണക്രമത്തിന്റെ വിശദാംശങ്ങൾ എഴുതുന്നത് ശീലമാക്കുക. ഓരോ ദിവസവും കഴിക്കുന്ന അധിക കാലറി ഭക്ഷണങ്ങൾ ഉദാ: സദ്യ, ഐസ്ക്രീം, ചോക്ക്‌ലേറ്റ് തുടങ്ങിയവയുടെ വിവരങ്ങൾ എഴുതിവയ്ക്കുക. പിന്നീട് ഇതു പരിശോധിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താവുന്നതാണ്.

3. നോ എക്സ്ക്യൂസ്– ചിക്കൻ ബിരിയാണിയോ മറ്റോ മുന്നിലെത്തുമ്പോൾ തൽക്കാലം ഇതു കഴിക്കാം, പിന്നീട് ജിമ്മിൽ പോയാൽ മതിയല്ലോ എന്ന ചിന്താഗതി അവസാനിപ്പിക്കുക. അധികകാലറിയുള്ള ഭക്ഷണം വേണ്ടെന്നുവയ്ക്കുക.

4. കടുംചിട്ടകൾ വേണ്ട– ദിവസവും രണ്ടുമണിക്കൂർ വ്യായാമം, ഒരു നേരം മാത്രം ഭക്ഷണം, ചോക്ക്‌ലേറ്റ് ഐസ്ക്രീം തുടങ്ങിയവ പൂർണമായി ഒഴിവാക്കൽ എന്നിങ്ങനെയുള്ള കടുംപിടുത്തങ്ങൾ വേണ്ട. അവനവനെക്കൊണ്ട് സാധിക്കുന്ന നിയന്ത്രണങ്ങൾ മാത്രം നടപ്പിലാക്കുക.

5. സ്വയംപരിധോധന– ഇടവിട്ടുള്ള ദിവസങ്ങളിൽ സ്വന്തം ശരീരഭാരം പരിശോധിക്കുക

6. വിശപ്പ് മതി, ആർത്തി വേണ്ട– ഭക്ഷണസാധനങ്ങളോടുള്ള ആർത്തി അവസാനിപ്പിക്കുക. വിശപ്പിനനുസരിച്ചു മാത്രം ഭക്ഷണം കഴിക്കുക.

7. ഡി സ്ട്രസ്– അമിതവണ്ണത്തെക്കുറിച്ചോർത്ത് എപ്പോഴും ആശങ്കപ്പെടാതിരിക്കുക. ജീവിതത്തെ വളരെ പോസിറ്റീവായി കാണുക

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.