Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം വയർ ചാ‌ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

flat-stomach

അമിതഭക്ഷണവും വ്യായാമമില്ലായ്മയാലും മിക്കവരുടെയും വയര്‍ ചാടാറുണ്ട്. എന്നാൽ മെലിഞ്ഞശരീര പ്രകൃതിയുള്ളവരും ചിലപ്പോൾ ഈ പ്രശ്നം അഭിമൂഖീകരിച്ചിട്ടുണ്ടാവാം. വയറ്റിൽ ഗ്യാസ് കെട്ടിനിൽക്കുമ്പോഴാണ് ഇതുണ്ടാവുക.

കുടലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി നിത്യവും ധാരാളം ഗ്യാസ് ഉണ്ടാവും. ഒരേ ഭക്ഷണം എല്ലാവരിലും ഗ്യാസുണ്ടാക്കണമെന്നില്ല. ശരീരപ്രകൃതിയനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാവും. ഗ്യാസുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ പലപ്പോഴും ആരോഗ്യദായകങ്ങളാവുമെന്നതിനാൽ ഒഴിവാക്കുക അത്ര ബുദ്ധിയല്ല. കുറച്ച് കഴിച്ച് പ്രതിരോധിക്കുക. എന്തൊക്കയാണ് അവയെന്ന് നോക്കാം

പാൽ

പാലിലെ ലാക്ടോസ് പഞ്ചസാര ദഹിപ്പിക്കാനുള്ള കഴിവ് കുറയുന്ന ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അസുഖത്തിന്റെ ലക്ഷണമായും ചിലരില്‍ അമിതമായ ഗ്യാസ് കണ്ടുവരാറുണ്ട്. ലാക്ടോസ് എന്ന എന്‍സൈമിന്റെ കുറവാണ് ഇവിടെ രോഗകാരണം.

പച്ചക്കറികളിൽ
‌‌
കാബേജ്‌, കോളിഫ്‌ളവര്‍ എന്നിവയും ഗ്യാസ്‌ ട്രബിള്‍ ഉണ്ടാക്കുന്നു. പച്ചക്കറികൾ കഴിക്കുമ്പോൾ മാത്രമല്ല വാങ്ങിക്കുമ്പോഴും വയററിഞ്ഞ് വാങ്ങിക്കുക.

ഭക്ഷണം ചവച്ചരച്ച് കഴിക്കുക

പ്രധാനമായും ആഹാരം ചവച്ചരച്ച്‌ കഴിക്കാന്‍ ശ്രദ്ധിക്കണം, എന്നാല്‍ മാത്രമേ ഭക്ഷണം ഉമിനീരുമായി കലർന്ന് ദഹനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുകയുള്ളൂ.

ഒറ്റയടിക്ക് കഴിക്കരുത്

മൂന്നു നേരവും വാരിവലിച്ച് കഴിക്കരുത്. ഗ്യാസിന്റെ പ്രശ്നമുള്ളവർ ഘട്ടം ഘട്ടമായി ദഹിപ്പിക്കാനാവുന്ന വിധത്തിൽ ആഹാരം കഴിക്കുക.

ച്യൂയിംഗം ഉപയോഗം കുറയ്ക്കുക

ച്യൂയിംഗത്തിന്‌ രുചി നല്‍കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങൾ വയറ്റില്‍ ഗ്യാസ്‌ ട്രബിള് വരുത്താന്‍ കഴിവുള്ളതാണത്രേ.
 

Your Rating: