Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമറ്റ് വയ്ക്കുമ്പോഴുള്ള കഴുത്തുവേദന അകറ്റാൻ

helmet-neckpain

ഹെല്‍മറ്റ് ഉപയോഗിക്കുന്ന പലർക്കും കഴുത്തുവേദന ഒരു പ്രശ്നമാണ്. ഹെൽമറ്റിന്റെ ഭാരം ഒരു പ്ര‌ശ്നമാണ്. 1.8 കി. ഗ്രാമിനു താഴെയുള്ള ഹെ‌ൽമറ്റുകളാണ് നല്ലത്. ഹെ‌ൽമറ്റ് അനുയോജ്യമായിട്ടും കഴുത്തുവേദന വരുന്നെങ്കിൽ താഴെ പറയുന്ന വ്യായാമങ്ങൾ ചെയ്യാം.

രണ്ടു കൈയുടെയും വിരലുകൾ കോർത്തുപിടിച്ച് നെറ്റിയിൽ വയ്ക്കുക. തല കൊണ്ട് കൈകളിലേക്കും കൈ കൊണ്ട് തലയിലേക്കും തുല്യമായി സാവധാനം ബലം ചെലുത്തുക. ഒന്നു മുതൽ അഞ്ചു വരെ എണ്ണുക. സാവധാനം അയയ്ക്കുക. ഇങ്ങനെ അഞ്ചു പ്രാവശ്യം ചെയ്യാം.

കൈകൾ കോർത്തുപിടിച്ച് തലയുടെ പിറകിൽവച്ച് മേൽപ്പറഞ്ഞപോലെ 5 വരെ എണ്ണി 5 പ്രാവശ്യം ചെയ്യാം.

തലയുടെ വശത്ത് ഒരു കൈ വച്ച് ആ വശത്തേക്ക് തല ചെരിക്കുന്ന രീതിയിൽ ബലം നൽകുക. കൈകൊണ്ട് തുല്യമായി തിരിച്ചും ബലം നൽകുക. 5 എണ്ണം വരെ 5 ‌പ്രാവശ്യം. മറുവശവും 5 പ്രാവശ്യം ചെയ്യുക.

ഒരു തോളിൽ മറുവശത്തെ കൈ പിടിക്കുക. തോൾ മേൽപ്പോട്ടുയർത്താൻ ശ്രമിക്കുക. കൈകൊണ്ട് താഴേക്ക് ബലം നൽകുക. ഇരുവശത്തും അഞ്ചു പ്രാവശ്യം വീതം.

യാത്ര കഴിഞ്ഞ് കഴുത്തും തോളും മസാജ് ചെയ്യാം. ചൂടുവെള്ളത്തിൽ കുളിക്കാം. ഉറങ്ങുമ്പോൾ തലയണ തോൾപ്പലക വരെ ഇറക്കി വയ്ക്കുക.

കഴുത്തു വേദന തടയാനുള്ള വ്യായാമങ്ങൾ. (കഴുത്തുവേദനയുള്ളവര്‍ ചെയ്യരുത്)

കഴുത്ത് മുമ്പോട്ടു കുനിച്ച് താടി നെഞ്ചിൽ മുട്ടിക്കുക, പരമാവധി പിന്നോട്ടു വളയ്ക്കുക.

ഒരു വശത്തുകൂടി പരമാവധി തിരിഞ്ഞു നോക്കുക. മറുവശവും ഇങ്ങനെ ചെ‌യ്യാം.

കഴുത്തു വട്ടം കറക്കുക

തോളുകൾ മേൽപ്പോട്ടും കീഴ്പ്പോട്ടും മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുക. (എ‌ല്ലാം 5 തവണ)

സുമേഷ് കുമാർ, സീനിയർ ഫിസിയോ തെറപ്പിസ്റ്റ്, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ

Your Rating: