Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കുറയ്ക്കാതെ സ്ലിമ്മാകുന്ന സീക്രട്ട്

slimming-secret

വയറു നിറച്ച് ഭക്ഷണം കഴിച്ചാലും ചിലരു നല്ല സ്ലിമ്മായിരിക്കുന്നതു കാണാറില്ലേ? എന്താണ് ഇതിനു പിന്നിലെ രഹസ്യമെന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. പ്രത്യേക ഭക്ഷണക്രമമൊന്നും ഇല്ലാതെ തന്നെ ഇങ്ങനെ സാധിക്കുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെട്ടിരിക്കുകയാണ്. ന്യൂയോർക്ക്, യു എസ് എ, ഇത്താക്ക , കോർണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഒരു സംഘം ഗവേഷകരാണ് ഇതു കണ്ടെത്തിയത്. എത്ര കഴിക്കുന്നു എന്നതിനല്ല എന്തു കഴിക്കുന്നു എന്നതാണ് ഇങ്ങനെയുള്ളവർ പിന്തുടരുന്ന രീതിയെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല വീട്ടിൽ തന്നെ തയ്യാറാക്കിയ ആഹാരമേ ഇത്തരക്കാർ കഴിക്കുകയുള്ളൂ.

ഭക്ഷണകാര്യത്തിൽ പ്രത്യേക ചിട്ടകളൊന്നുമില്ലാതെ തന്നെ സ്ലിമ്മായിരിക്കുന്ന 112 യുവാക്കളും ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധയുള്ള അതായത് നിത്യേന പല ഡയറ്റുകളും പരീക്ഷിക്കുന്ന 35 പേരും പഠനവിധേയരായി. രണ്ടു ഗ്രൂപ്പിന്റെയും ജീവിത രീതിയും ഭക്ഷണ ശീലങ്ങളും പഠനത്തിൽ വിശകലനം ചെയ്യപ്പെടുകയുണ്ടായി. ഇതിനായി ഓരോരുത്തരും അവരുടെ ഭക്ഷണ ശീലങ്ങളെ പറ്റിയുള്ള 92 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിക്ക് ഉത്തരം നൽകുകയുണ്ടായി.

രണ്ടു സ്വഭാവക്കാരുടെയും ഭക്ഷണ ശീലത്തിലെ വ്യത്യാസമായിരുന്നു ഞങ്ങൾക്ക് അറിയേണ്ടിയിരുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബ്രിയാൻ വാൻസിങ്ക് പറയുന്നു.

സ്ലിമ്മായ വ്യക്തികൾ കൂടുതലായും ഗുണമേന്മയുള്ള ഭക്ഷണങ്ങൾ അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും അത് വീട്ടിൽ തന്നെ തയ്യാറാക്കിയവയുമാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. മറ്റൊരു പ്രധാന കാര്യം അവർക്ക് ഭക്ഷണത്തോടുള്ള മനോഭാവം ആയിരുന്നു. അധികമായി വാരി വലിച്ചു കഴിക്കാൻ താൽപ്പര്യപ്പെടാത്തവരായിരുന്നു അവർ.

61 ശതമാനം പേരുടേയും ഇഷ്ട ഭക്ഷണം ചിക്കൻ ആയിരുന്നു. 35 ശതമാനം പേരും ഉച്ചഭക്ഷണത്തിനൊപ്പം സാലഡ് ശീലമാക്കിയവരായിരുന്നു. ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കാത്തവരും അത്താഴത്തിന് പച്ചക്കറി ഉൾപ്പെടുത്തിയവരും ആയിരുന്നെന്ന് പഠനസംഘം വിലയിരുത്തുന്നു. പഠനങ്ങൾ പ്രകാരം വ്യായാമവും സ്ലിമ്മാവാൻ ഒരു കാരണമാണെന്ന് കണ്ടെത്തി.

Your Rating: