Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തരം വ്യായാമം മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടാക്കും

exercise-weight-loss

ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ വ്യായാമം ശീലമാക്കണമെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ ചിലപ്പോൾ വ്യായമം നിങ്ങൾക്ക് അപകടകരമാകും. ആരോടെങ്കിലും ദേഷ്യപ്പെട്ടിരിക്കുമ്പോൾ നടത്തുന്ന അതികഠിനമായ വ്യായാമം മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടാക്കാനിടയാക്കുമെന്ന് ഗവേഷകർ പറയുന്നു.

അമിത ദേഷ്യവും അമിതമായ വ്യായാമവും ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രശ്നമാണെന്ന് നമുക്കറിയാം. എന്നാൽ ഇവ രണ്ടും ഒരുമിച്ച് ചെയ്യുന്നത് അത്യന്തം അപകടകരമായേക്കും. ശരീരവും മനസും തമ്മിലുള്ള ബന്ധവും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നുള്ളതിന്റെ നിർണായക ബന്ധമാണിതെന്ന് പഠനം പറയുന്നു. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കൻ ഹർട്ട് അസോസിയേഷൻ ജേണൽ സർക്കുലേഷനിലാണ്.

52 രാജ്യങ്ങളിൽ നിന്നുള്ള 12,461 ആളുകളിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 52 മുതൽ 58 വയസുവരെ പ്രായമുള്ളവരിലായിരുന്നു പഠനം. ഹൃദയാഘാതം വന്നവരും വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമം ചെയ്തുതുടങ്ങാം. നടപ്പുതന്നെ ഏറ്റവും നല്ല വ്യായാമം. ജോഗിങ്, നീന്തല്‍, സൈക്കിളിങ് തുടങ്ങിയവയും ക്രമേണ ചെയ്യാവുന്നതാണ്. ഭാരം ഉയര്‍ത്തുക, ആയാസമേറിയ കസർത്തുകൾ തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ചെയ്യാന്‍ പാടില്ല. എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്.