Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യശരീരത്തിന് മൂന്നു വ്യായാമങ്ങൾ

walking

വലിയ തുക ജിമ്മിൽ കൊണ്ടുപോയിക്കൊടുത്ത് കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ കേട്ടോളൂ, ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമായും മൂന്നു വ്യായാമങ്ങൾ ചെയ്താൽ മതി. വളരെ ആസ്വദിച്ചു ചെയ്യാവുന്ന മൂന്നു വ്യായാമങ്ങൾ. നടത്തം, നൃത്തം, നീന്തൽ. വലിയ ചെലവില്ലാതെ ചെയ്യാവുന്നയാണ് ഇതു മൂന്നും.

ദിവസവും 150 മിനിറ്റ് നേരം വ്യായാമം ചെയ്യാൻ നീക്കിവയ്ക്കുന്നുണ്ടെങ്കിൽ അതു മതി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ. സൈക്ക്ലിങ്ങും വളരെ ഗുണം ചെയ്യുന്ന ഒരു വ്യായാമമാണ്. പക്ഷേ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരാണെങ്കിൽ സൈക്ക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ഡോക്ടറുടെ നിർദേശത്തോടെ മാത്രം ചെയ്യുന്നതാണ് ഉത്തമം.

ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഉണർവു ലഭിക്കാനും ഈ വ്യായാമങ്ങൾ ഉപകരിക്കും. വ്യായാമങ്ങളൊന്നും ചെയ്യാതെ അലസമായി ജീവിക്കുന്നവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വർധിച്ചുവരികയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഹൃദ്രോഗ, പ്രമേഹ സാധ്യത വളരെ കൂടുതലാണെന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാൽ പലരും രോഗം മൂർഛിച്ച ശേഷമാണ് തിരിച്ചറിയുന്നതെന്നുമാത്രം .

Your Rating: