Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുടെയും സാനിയയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ...

virat-kohli വിരാ‍ട് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ വിരാ‍ട് കോഹ്‌ലിക്കും ടെന്നിസ് താരം സാനിയ മിർസയ്ക്കും ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് ചോദിച്ചാൽ ഒരേ മറുപടിയാണ്.

ജങ്ക് ഫുഡിനോട് നോ പറയുക. ഇതു തന്നെയായിരിക്കും പല സെലിബ്രിറ്റികൾക്കും പറയാനുണ്ടാവുക.

വിരാട് കോഹ്‌ലി പറയുന്നതു കേൾക്കാം.

‘ഒരു സ്പോർട്സ് താരം എന്ന നിലയിൽ ഞാൻ ഭക്ഷണത്തെക്കുറിച്ച് അതീവ ബോധവാനാണ്. എന്റെ ഫിറ്റ്നസ് രഹസ്യം ചോദിക്കുന്നവരോട് ഞാൻ പറയും കാർബണേറ്റഡ് ഡ്രിങ്ക്സ് കഴിവതും ഒഴിവാക്കുക. ജങ്ക് ഫുഡ് ഒരിക്കലും കഴിക്കാതിരിക്കുക. ചോക്കലേറ്റ് പോലുള്ള അമിത കാലറിയുള്ള ഭക്ഷണങ്ങൾ വല്ലപ്പോഴും മാത്രം കഴിക്കുക. ഇത്രയും ചെയ്യാൻ കഴിഞ്ഞാൽ ഫിറ്റ്നസ് താനെ ഉണ്ടാകും.’

sania-mirza സാനിയ മിർസ

സാനിയയ്ക്കും പറയാനുണ്ട് മനോഹരമായ ശരീരവടിവിന്റെ രഹസ്യം.

‘ കെഎഫ്സി പോലുള്ള ഭക്ഷണങ്ങൾ തീരെ കഴിക്കാറില്ല, പച്ചക്കറികളും പഴങ്ങളും, ധാരാളം വെള്ളവും... ഇതു മാത്രമാണ് എന്റെ ഫിറ്റ്നസ് രഹസ്യം. എത്ര കൊതിപ്പിക്കുന്ന ചോക്ക്ലേറ്റുകളും വേണ്ടെന്നു വയ്ക്കും. പിന്നെ വ്യായാമം. ഒരു ദിവസം ആറര മണിക്കൂർ വരെ വ്യായാമം ചെയ്യും. തിരക്കുള്ള ദിവസങ്ങളിൽ മാത്രമേ വ്യായാമം കുറയ്ക്കാറുള്ളു.

കേട്ടല്ലോ, ഇനി കോഹ്‌ലിയുടെയും സാനിയയുടെയും കളിക്കളത്തിലെ പ്രകടനം കണ്ട് കയ്യടിക്കുമ്പോൾ അവരുടെ ഫിറ്റ്നസ് രഹസ്യം കൂടി ഓർമിച്ചുവച്ചുകൊള്ളൂ, ഇതൊക്കെ നിങ്ങൾക്കും സാധിക്കുന്നതു തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.