Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഴുപ്പില്ലാത്ത ആഹാരം കഴിച്ചാൽ വണ്ണം കുറയുമോ?

weight-loss-diet

ശരീരഭാരം എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതിയെന്നു പറഞ്ഞ് ഡയറ്റ് ക്രമീകരിക്കുന്നവരുടെയും പട്ടിണി കിടക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ഓരോ വിഭവത്തിന്റെയും കാലറി മനസ്സിലാക്കി കഴിക്കുന്നവരും കുറവല്ല. എല്ലാ ആഹാരപദാർഥങ്ങളും അവയിൽ കലോറി കുറവാണെങ്കിലും കൂടുതലാണെങ്കിലും സമീകൃതമായി കഴിക്കണം. കൊഴുപ്പില്ലാത്ത ആഹാരം കഴിച്ചതുകൊണ്ടുമാത്രം വണ്ണം കുറയ്ക്കാനാവില്ല. ശാരീരിക അധ്വാനം കൂടി ഉണ്ടെങ്കിലേ ഈ കൊഴുപ്പ് എരിച്ചു കളയാൻ സാധിക്കൂ.

ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ പുറമേ നിന്ന് ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ബൗൾ സൂപ്പും ഒരു പ്ലെയ്റ്റ് സലാഡുമായി തുടങ്ങൂ. പിന്നീടു ബേക്ക് ചെയ്തതോ ആവിക്കു വച്ചതോ ഗ്രിൽ ചെയ്തതോ ആയവ പ്രധാന ആഹാരത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കാം. ഡെസേർട്ടായി ഒരു ബൗൾ പഴങ്ങളാകട്ടെ. ഐസ്ക്രീമും പായസവും മറ്റും ഒഴിവാക്കണം. ഈ ശീലങ്ങൾ പിന്തുടർന്നു നോക്കൂ... നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ശരീരഭാരം ക്രമീകരിക്കാനാകും. 

Your Rating: