Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിങ്കൾ മുതൽ ഞായർവരെ; ഭാരം കുറയുന്നു അഞ്ചു കിലോവരെ

weight-loss Image Courtesy : The Week Smartlife Magazine

പട്ടിണി കിടക്കാത ഒരാഴ്ച കൊണ്ട് ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടോ? സുരക്ഷിതവും ആരോഗ്യപ്രദവുമായ ഡയറ്റ് പ്ലാൻ ഇതാ റെഡി. ഈ ഡയറ്റ് പിന്തുടർന്നു നോക്കൂ, ഒരാഴ്ച കൊണ്ട് മൂന്നു മുതൽ അഞ്ച് കിലോ വരെ ഭാരം കുറയ്ക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ ചർമത്തെയും ദഹനവ്യവസ്ഥയെയും ക്രമീകരിക്കാനുമാകും

തിങ്കൾ - ഫ്രൂട്ടി പഞ്ച്

friity-punch-monday

ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യണമെങ്കിൽ ടോക്സിൻ പുറംതള്ളേണ്ടത് അത്യാവശ്യമാണ്. ഇതിന് യോജിച്ചത് ഫ്രൂട്ട് ഡയറ്റ് ആണ്. ഭാരം കുറയ്ക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും ഇത് ഏറ്റവും അനുയോജ്യവുമാണ്. ആപ്പിൾ, പിയർ പഴം, ഓറ‍ഞ്ച്, തണ്ണിമത്തൻ, സിട്രസ് വർഗത്തിലെ പഴങ്ങൾ എന്നിവ തിങ്കളാഴ്ച കഴിക്കാവുന്നതാണ്. ഇത് എത്ര അളവിൽ വേണമെങ്കിലുമാവാം. വിശപ്പ് അനുഭവപ്പെടുമ്പോഴെല്ലാം ഈ പഴവർഗങ്ങൾ കഴിക്കുക.

രണ്ട് ആപ്പിളും ഒരു മാതളവും കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കാം. ദിവസം അവസാനിക്കുന്നതിനു മുൻപ് ഒരാൾ നാല് ആപ്പിൾ, നാല് ഓറ‍ഞ്ച്, ഒരു ചെറിയ തണ്ണി മത്തൻ, രണ്ട് മാതളം എന്നിവയോ അല്ലെങ്കിൽ ഇതിനു തുല്യമായ ഡയറ്റോ പിന്തുടർന്നിരിക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ ദിവസം ഫ്രൂട്ട് ജ്യൂസ് കഴിക്കാൻ പാടില്ല. മാത്രമല്ല ഏറ്റവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ തേനും മൂന്ന് ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർത്ത് ബ്രേക്കഫാസ്റ്റിനു മുൻപ് കുടിക്കാവുന്നതാണ്.

വ്യായാമം: രാവിലെ എഴുന്നേറ്റ് നടക്കുക. ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് ദിവസവും നടന്നിരിക്കണം. ഓരോ ആഴ്ച കഴിയുന്തോറും നടത്തത്തിൽ 10 മിനിറ്റ് കൂടുതൽ ചേർക്കണം. ഈ സമയം മൊബൈൽ ഫോൺ ഒഴിവാക്കേണ്ടതാണ്.

പച്ചക്കറികൾക്കായി ചൊവ്വാഴ്ച

vegetables-tuesday

ചൊവ്വാഴ്ച പച്ചക്കറികൾ മാത്രമേ ഡയറ്റിൽ ഉൾപ്പെടുത്താവൂ. സാലഡിന്റെ രൂപത്തിൽ വേവിക്കാത്ത പച്ചക്കറികളായോ അല്ലെങ്കിൽ വേവിച്ചോ കഴിക്കാവുന്നതാണ്. ഏതു രൂപേണ ആയാലും കുറച്ച് ഉപ്പും കുരുമുളകു പൊടിയും ചേർക്കുന്നത് നന്നായിരിക്കും. വിശപ്പ് തോന്നുമ്പോഴെല്ലാം ഇവ കഴിക്കുക. കഴിക്കേണ്ട അളവ് നിജപ്പെടുത്തിയിട്ടില്ല.

ക്രീം, ബട്ടർ, പാൽ, എണ്ണ എന്നിവ ഉപയോഗിക്കാൻ പാടില്ല. 10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. പുഴുങ്ങിയ ഒരു ഉരുളക്കിഴങ്ങ് കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കാം.

ഫ്രൂട്ടി ബുധൻ

fruits-veg-wednesday

ഇന്ന് കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും കഴിച്ചോളൂ. പക്ഷേ എണ്ണ, ചീസ്, ബട്ടർ തുടങ്ങിയ സാധനങ്ങൾ കഴിക്കാൻ പാടില്ല. ഫ്രൂട്ട് ജ്യൂസും കുടിക്കരുത്. ഏത്തപ്പഴം, ഉരുളക്കിഴങ്ങ് എന്നിവയും ഒഴിവാക്കണം. മാത്രമല്ല ഇന്ന് 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

ഫ്രൂട്ട് സാലഡ് ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ

തൊലി കളഞ്ഞ് കഷണങ്ങളാക്കിയ ഓറഞ്ച് - 3 എണ്ണം

മുറിച്ച ആപ്പിൾ- 2 എണ്ണം

പച്ച മുന്തിരി- 1 കപ്പ്

ഉണക്ക മുന്തിരി- കാൽ കപ്പ്

കുരു കളഞ്ഞ എപ്രിക്കോട്ട് - 2 എണ്ണം

പഞ്ചസാര (വേണമെങ്കിൽ മാത്രം) - 1 ടേബിൾ സ്പൂൺ

കഷണങ്ങളാക്കിയ മാങ്ങ - 1 എണ്ണം

ഗ്രേപ്പ് ഫ്രൂട്ട് - കാൽ ഭാഗം

കാബേജ് - 3 കപ്പ്

നാരാങ്ങാനീര് - 1 ടേബിൾ സൂൺ

വ്യാഴാഴ്ച- വാഴപ്പഴങ്ങൾ

banana-thursday

10 വാഴപ്പഴങ്ങൾ, മൂന്ന് ഗ്ലാസ് പാൽ, ഒരു ഡയറ്റ് സൂപ്പ് എന്നിവ ഇന്നു കഴിക്കാം. ഇന്നത്തെ ഡയറ്റ് അൽപം ബുദ്ധിമുട്ടായി തോന്നിയേക്കാം. കാര്യം കുറഞ്ഞ അളവിൽ മാത്രമേ ആഹാരം അകത്തു ചെല്ലുന്നുള്ളു എന്നതു തന്നെ. നിങ്ങൾക്കു വേണ്ടി അല്ലേ എന്ന് ഓർത്ത് ക്ഷമിക്കുക. 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

സൂപ്പ് ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ

വെള്ളം - 750 മില്ലി

ഉള്ളി - വട്ടത്തിൽ മുറിച്ചത് ഒരെണ്ണം

പച്ചമുളക് - 2 എണ്ണം

തക്കാളി - 3 എണ്ണം

കാബേജ് - 1 എണ്ണം

പച്ചടിക്കീര - 2 എണ്ണം

കാരറ്റ് - 1 എണ്ണം

ചേരുവകളെല്ലാം ചേർത്ത് 5 മിനിട്ട് വേവിക്കുക. ഉപ്പും കുരുമുളകും ചേർത്ത് ഉപയോഗിക്കുക

വിശാലതയോടെ വെള്ളി

tomoato-friday

ചിലരിൽ ഇതിനോടകം തന്നെ രണ്ട് മുതൽ മൂന്ന് കിലോഗ്രാം വരെ ഭാരം കുറഞ്ഞിട്ടുണ്ടാകാം. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും ഒരാഴ്ചത്തേക്ക് വെയ്റ്റ് മെഷീനിൽ നിന്ന് അകലം പാലിക്കുക.

ഇന്നത്തെ ഡയറ്റ് കുറച്ച് വിശാലമാണ്. കുറച്ച് ഫലവർഗങ്ങൾ, ഒരു ചെറിയ ബൗൾ വേവിച്ച ബ്രൗൺ റൈസ്, ഒരു ചെറിയ കപ്പ് പരിപ്പ് എന്നിവ കഴിക്കാം. ബ്രൗൺ റൈസിനും പരിപ്പിനുമൊപ്പം ഒരു ബൗൾ സാലഡും ഒരു ഗ്ലാസ് ബട്ടർ മിൽക്കും ഉപയോഗിക്കാം. ഇന്നത്തെ ഡയറ്റിൽ തക്കാളി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആറ് തക്കാളിയിൽ കൂടുതൽ കഴിക്കാൻ പാടില്ല. തക്കാളിക്കു പുറമേ ആപ്പിളും ഓറഞ്ചും രണ്ടെണ്ണം വീതം കഴിക്കാവുന്നതാണ്. ഇന്ന് 14 ഗ്ലാസ് വെള്ളം കുടിക്കണം.

ശനിയാഴ്ച സ്പെഷ്യൽ

saturday-diet Image Courtesy : Vanitha Magazine

പച്ചക്കറികൾക്കൊപ്പം ഒരു ബൗൾ വേവിച്ച ബ്രൗൺ റൈസ് ഇന്നു കഴിക്കാം. പക്ഷേ ഒരു തരത്തിലുമുള്ള എണ്ണ, ബട്ടർ, ചീസ് എന്നിവ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ബൗൾ സാലഡ്, ഒരു ബൗൾ സൂപ്പ്, ഒരു ഗ്ലാസ് ബട്ടർ മിൽക് എന്നിവയും ഇന്നത്തെ ഡയറ്റിൽ ഉൾപ്പെടുത്താം. ഏറ്റവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. വണ്ണം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഗ്രീൻ ടീയും കുടിക്കാവുന്നതാണ്.

കലാശക്കൊട്ടിൽ ഞായർ

orange-juice-sunday

ഇന്നത്തെ ഡയറ്റ് പ്ലാനിൽ ഫലവർഗങ്ങളുടെ മിശ്രിതം, പച്ചക്കറികൾ, ഒരു ചെറിയ ബൗൾ വേവിച്ച ബ്രൗൺ റൈസ്, ഒരു ചെറിയ കപ്പ് പരിപ്പ് എന്നിവ ഉൾപ്പെടുത്താം. ബ്രൗൺ റൈസിനും പരിപ്പിനുമൊപ്പം ഒരു ബൗൾ സാലഡും ഒരു ഗ്ലാസ് ബട്ടർ മിൽക്കും ഉപയോഗിക്കാം. ഒരു ഗ്ലാസ് ഓറഞ്ചോ മുന്തിരി ജ്യൂസോ കുടിക്കാവുന്നതാണ്. ഒരു ബൗൾ ഡയറ്റ് സൂപ്പും ഈ ദിവസം ഉപയോഗിക്കാം.

വണ്ണം കുറയുമ്പോൾ പലരും വ്യായാമവും ഡയറ്റ് പ്ലാനുമെല്ലാം മറക്കുന്നവരാണ്. എന്നാൽ മടിക്കാതെ ഈ ഡയറ്റ് പ്ലാൻ ഒന്നു പിൻതുടർന്നു നോക്കൂ... ഒരാഴ്ച കൊണ്ടുതന്നെ അത്ഭുതം ഉറപ്പ്.