Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസുലിൻ പ്രതിരോധം ഓർമശക്തി കുറയ്ക്കും

531447009

മേലനങ്ങാതുള്ള ഇരിപ്പും പൊണ്ണത്തടിയും ഓർമക്കുറവിനു കാരണമാകുമോ? പൊണ്ണത്തടിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും മൂലമുണ്ടാകുന്ന ഇൻസുലിൻ പ്രതിരോധം ഓർമശക്തി പെട്ടെന്നു കുറയാൻ കാരണമാകും എന്നാണ് ഗവേഷകർ പറയുന്നത്.

ഇൻസുലിൻ ഹോർമോണിനോട് ശരീര കലകൾ സാധാരണ രീതിയിൽ പ്രതികരിക്കാത്ത അവസ്ഥയാണ് ഇൻസുലിൻ പ്രതിരോധം. ഇത് ഗ്ലൂക്കോസ് ആഗീരണം ചെയ്യുന്നതിൽ നിന്നും പേശി, കൊഴുപ്പ്, കരൾ കോശങ്ങളെ തടയുന്നു. ഇതിന്റെ ഫലമായി ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കാൻ ശരീരത്തിന് കൂടുതൽ ഇൻസുലിൻ ആവശ്യമായി വരുന്നു.

ഇൻസുലിൻ പ്രതിരോധം (Insulin Resistance) ബാധിച്ച പ്രമേഹം ഉള്ളവരും ഇല്ലാത്തവരും ആയവരിൽ പെട്ടെന്ന് ബൗദ്ധിക പ്രവർത്തനങ്ങൾ അതായത് ഓർമശക്തി, ശ്രദ്ധ, വിഷ്വൽ, സ്പെഷ്യൽ പ്രോസസിങ് ഇവയെല്ലാം പെട്ടെന്ന് കുറയുന്നുവെന്ന് ജേണൽ ഓഫ് അൽഷീമേഴ്സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.

മതിയായ ഇൻസുലിന്റെ അഭാവം മൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും അത് പ്രീഡയബറ്റിസിനും പ്രമേഹത്തിനും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

ജീവിതശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെയും ഇൻസുലിൻ സെൻസിറ്റൈസിങ്ങ് മരുന്നുകളിലൂടെയും ഇൻസുലിൻ പ്രതിരോധം തടയാനും ചികിത്സിക്കാനും കഴിയും. വ്യായാമം, നിയന്ത്രിതവും ആരോഗ്യകരവുമായ ഭക്ഷണം, ശരീരഭാരം നിയന്ത്രിക്കൽ ഇവ ഇൻസുലിൻ പ്രതിരോധം തടയാൻ സഹായിക്കുകയും അങ്ങനെ പ്രായമാകുമ്പോഴും തലച്ചോറിനെ സംരക്ഷിക്കുകയും ചെയ്യാം എന്ന് പഠനത്തിൽ പങ്കെടുത്ത ഗവേഷകനായ ഡേവിഡ് ടേൻ പറയുന്നു.

രണ്ടു ദശാബ്ദത്തോളമായി ഹൃദയസംബന്ധമായ രോഗങ്ങള്‍ ബാധിച്ച 500 പേരിലാണ് പഠനം നടത്തിയത്. ബുദ്ധിപരമായ പ്രവർത്തനങ്ങളും ഇൻസുലിൻ പ്രതിരോധവും – ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ നിലയും, പ്ലാസ്റ്റിക് ഇൻസുലിന്റെ അളവും ഹോമിയോസ്റ്റാറ്റിസ് മോഡൽ അസെസ്മെന്റ് ഉപയോഗിച്ച് കണക്കു കൂട്ടിയാണ് പഠനം നടത്തിയത്.

വാർദ്ധക്യത്തിൽ ഓർമ്മക്കുറവും മറവിരോഗവും ബാധിക്കാൻ സാധ്യതയുള്ളവരെ തിരിച്ചറിയാനും ഈ പഠനഫലം സഹായിക്കും എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

Your Rating: