Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കന്‍പോക്സിനും അഞ്ചാംപനിക്കുമെതിരെ കരുതലെടുക്കാം

637766826

സാധാരണഗതിയിൽ ഓരോ വർഷവും മുൻവർഷത്തേക്കാൾ അര ഡിഗ്രി ചൂടു കൂടുതലായിരിക്കുമെന്നാണ് പറയുന്നത്. പക്ഷേ, ഫെബ്രുവരിയിൽ നിന്നു മാർച്ചിലേക്ക് കടക്കുമ്പോൾ ഇത്തരം കണക്കുകൾ തകർക്കുന്നത്ര ചൂട് ഉയരുമെന്നാണ് വിദഗ്ധാഭിപ്രായം.

∙ വരണ്ടുണങ്ങിയ അന്തരീക്ഷവും പൊടിപടലങ്ങളും ആസ്മ, അലര്‍ജി പോലുള്ള ശ്വാസകോശ പ്രശ്നങ്ങള്‍ അധികരിക്കാനിടയാക്കും. അതിരാവിലെയും രാത്രിയും ചുമയുണ്ടാകും. അലർജിയോട് ശരീരം പ്രതിരോധിക്കുന്നതിന്റെ ഫലമായി ധാരാളം ശ്ലേഷ്മം ഉൽപാദിപ്പിക്കപ്പെടും. ഇങ്ങനെ ശ്വാസനാളം നനവുള്ളതായിരിക്കുന്നതിനാൽ പിന്നീട് അണുബാധകളുണ്ടാകാനും സാധ്യത കൂടുതലാണ്. അലർജിക്ക് വേണ്ട മരുന്നു കഴിക്കുകയും രോഗകാരണമാകുന്ന സാഹചര്യങ്ങൾ (പൊടി, അമിതമായി വെയിലേൽക്കുക) ഒഴിവാക്കുകയും വേണം.

∙ ചിക്കൻപോക്സ്, അഞ്ചാംപനി പോലുള്ള രോഗങ്ങൾക്കും സാധ്യതയുണ്ട്. ചിക്കൻപോക്സിൽ പനി വന്ന ആദ്യ ദിവസം തന്നെ ശരീരത്തിൽ വലിയ കുമിളകൾ പോലെ കാണും. അഞ്ചാംപനിയിൽ പനി തുടങ്ങി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് മണലുകോരിയിട്ടതു പോലുള്ള കുരുക്കളാകും ഉണ്ടാവുക. ഇതു കൂടുതലും  മുഖത്താണ് വരിക.

ചിക്കൻപോക്സിന് അസിക്ലോവിർ പോലുള്ള ഫലപ്രദമായ മരുന്നുകളുണ്ട്. വാക്സിനുകൾ ലഭ്യമാണ്. രോഗത്തിന്റെ തുടക്കത്തിലെ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാണം.

തണുപ്പും ചൂടും

∙ ജലദൗർലഭ്യം വലിയ പ്രശ്നമാണ്. ഈ സീസണിൽ തിളപ്പിച്ചാറ്റി മാത്രം വെള്ളം കുടിക്കുകയാണ് നല്ലത്. മഞ്ഞപ്പിത്തവും വയറിളക്കവും പോലുള്ള ജലജന്യരോഗങ്ങൾ തടയാൻ പുറത്തു നിന്നുള്ള ആഹാരപാനീയങ്ങൾ കുറയ്ക്കണം. പാത്രങ്ങൾ കഴുകുന്നതു പോലും തിളപ്പിച്ച വെള്ളം കൊണ്ടാണെങ്കിൽ കൂടുതൽ നല്ലത്.

‌∙ പകല്‍ച്ചൂട് ശക്തമായതിനാൽ കുട്ടികളെ അധികസമയം പുറത്തു കളിക്കാൻ വിടേണ്ട. പ്രത്യേകിച്ച് 11 നും 3 നും ഇടയ്ക്കുള്ള സമയത്ത്. മുതിർന്നവരും ആ സമയത്ത് വെയിലത്തിറങ്ങി നടക്കരുത്. സ്കൂളിൽ ശുദ്ധജലം ലഭ്യമാണ് എന്നുറപ്പുവരുത്തണം. ഇല്ലങ്കിൽ തിളപ്പിച്ചാറിയ വെള്ളം കൊടുത്തുവിടണം.

∙ ഐസ്ക്രീം, തണുപ്പിച്ച വെള്ളം എന്നിവ ചൂടുകാലത്ത് നല്ലതല്ല. തൊണ്ടയിൽ തണുപ്പേൽക്കുമ്പോൾ ആ ഭാഗത്തെ രക്തക്കുഴലുകൾ ചുരുങ്ങും, രോഗാണുക്കളെ നീക്കാനുള്ള തൊണ്ടയുടെ ശേഷി കുറയും. ഇത് തൊണ്ടവേദനയ്ക്കു കാരണമാകാം.

സീസണ്‍ ടിപ്സ്

∙ ദിവസവും 8–10 ഗ്ലാസ്സ് വെള്ളം കുടിക്കണം. ഇത് ചൂടുണ്ടാക്കുന്ന നിർജലീകരണം മൂലമുള്ള ക്ഷീണവും തളർച്ചയും കുറയ്ക്കും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ ദിവസവും രണ്ടു ഗ്ലാസ്സെങ്കിലും കുടിക്കുക. അമിത വിയർപ്പിലൂടെ ധാതുലവണങ്ങൾ നഷ്ടമാകുന്നത് തടയാം. കാപ്പിക്കു പകരം ഗ്രീൻ ടീ കുടിക്കുക.

സീസൺ ഫുഡ്

ഈ സമയത്ത് പ്രാദേശികമായി ലഭ്യമായ പഴങ്ങൾക്ക് വേനലിന്റെ കാഠിന്യത്തെ ചെറുക്കാനാവശ്യമായ പോഷകങ്ങളുണ്ടാകും. തണ്ണിമത്തനിൽ ചർമനാശം തടയുന്ന ലൈക്കോപീൻ ധാരാളമുണ്ട്. ഓറഞ്ചിലെ പൊട്ടാസ്യം ലവണ നഷ്ടം മൂലമുള്ള കോച്ചിപ്പിടുത്തം കുറയ്ക്കും.

Your Rating: