Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പ് കുറച്ചോളൂ…. നന്നായി ഉറങ്ങാം

better-sleep

കേൾക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും മിക്കവരെയും പ്രത്യേകിച്ച് പ്രായമായവരെ അലട്ടുന്ന ഒന്നാണ് രാത്രിയിലെ മൂത്രശങ്ക. രാത്രിയിൽ പലതവണ എഴുന്നേൽക്കേണ്ടി വരുന്നത് ഉറക്കം മുറിയാനും കാരണമാകും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഈ പ്രശ്നം കൂടുതൽ. ഉറക്കക്കുറവ് സമ്മർദത്തിനും ക്ഷീണത്തിനും കാരണമാകുകയും ജീവിത ഗുണനിലവാരത്തെ അതു ബാധിക്കുകയും ചെയ്യും.

ഈ പ്രശ്നം നേരിടുന്നവർക്ക് ആശ്വസിക്കാൻ വക നൽകുന്ന ഒരു പഠനഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഉപ്പിന്റെ ഉപയോഗം കുറച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ലണ്ടനിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് യൂറോളജി കോൺഗ്രസിൽ അവതരിപ്പിച്ച ഒരു പഠനം പറയുന്നത്.

ഒരാളുടെ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് പകലും രാത്രിയിലും കൂടുതൽ തവണ മൂത്രമൊഴിക്കുന്ന അവസ്ഥയെ ‌കുറയ്ക്കും എന്ന് പഠനം.

ധാരാളം ഉപ്പ് ഉപയോഗിക്കുന്ന ഉറക്കപ്രശ്നങ്ങളുള്ള 321 സ്ത്രീപുരുഷന്മാരിലാണ് പഠനം നടത്തിയത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ഇവർക്ക് പ്രത്യേക നിർദ്ദേശം  നൽകി. 12 ആഴ്ചക്കാലം ഇവരുടെ ഉപ്പ് ഉപയോഗം ജൈവശാസ്ത്രപരമായി അളക്കുകയും ചെയ്തു.

ഇതിൽ 223 പേർ ഉപ്പിന്റെ ഉപയോഗം 10.7 ഗ്രാമിൽ നിന്ന് 8 ഗ്രാം ആയി കുറച്ചു. ഇവരിൽ രാത്രിയിൽ മൂത്രമൊഴിക്കാന്‍ എഴുന്നേൽക്കേണ്ടി വരുന്ന തവണയും കുറഞ്ഞു.

ഇതിനു വിരുദ്ധമായി ശരാശരി ഉപ്പുപയോഗം 9.6 ഗ്രാമിൽ നിന്ന് 11 ഗ്രാം ആയി കൂടിയവരിൽ രാത്രിയിലുള്ള ടോയ്‌ലറ്റ് യാത്ര കൂടുകയും ചെയ്തു.

ഭക്ഷണത്തിലെ ഉപ്പ് കുറച്ചപ്പോൾ പകൽ മൂത്രമൊഴിക്കുന്ന തവണയും കുറഞ്ഞതായി കണ്ടു. 

ജപ്പാനിലെ നാഗസാക്കി സർവകലാശാലയിലെ ഗവേഷകരായ മാറ്റ്സുവോ ടൊമാഹിരോയുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

Your Rating: