Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്മേഷക്കുറവിന് ഉഗ്രൻ പരിഹാരം

502089477, stress at work

‘എപ്പോഴും ഒരു ക്ഷീണം പോലെ. ഒന്നിനും ഒരു താൽപര്യമില്ല.’ ഡോക്ടറെ കാണാൻ വരുന്ന ചിലർ പറയുന്ന പതിവു പല്ലവിയാണിത്. ഇക്കൂട്ടർക്ക് പ്രത്യക്ഷത്തിൽ രോഗങ്ങളൊന്നും ഉണ്ടാവില്ല, എന്നാൽ എല്ലായ്പ്പോഴും തളർച്ചയും ക്ഷീണവും തന്നെയായിരിക്കും. ഇവരോട് ഡോക്ടർമാർക്ക് പറയാനുള്ളത് എത്രയും വേഗം ജീവിത ശൈലിയിൽ മാറ്റം വരുത്തണം എന്നാണ്. ഇങ്ങനെയുള്ളവർ ഭക്ഷണക്രമത്തിൽനിന്ന് ചില പ്രത്യേക ഇനങ്ങൾ പൂർണമായും ഒഴിവാക്കുകയും വേണം.

∙ കാപ്പി കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഇനി ചായയിലേക്കു മാറിക്കോളൂ. കാപ്പിയിൽ അടങ്ങിയ കഫീൻ നിങ്ങളുടെ ഉറക്കം കെടുത്തും. കൂടുതൽ തളർച്ചയ്ക്കു കാരണമാകുകയും ചെയ്യും.

∙ പഞ്ചസാരപ്രിയരാണെങ്കിൽ ഇന്നു മുതൽ പഞ്ചസാര ഉപയോഗം ഒഴിവാക്കാം. മധുരം അമിതമായി ഉപയോഗിച്ചാലും ആലസ്യം ഉണ്ടായേക്കാം. അമിതമായ മധുരം നിങ്ങളുടെ ഉന്മേഷം ഇല്ലാതാക്കുന്നു. ശരീരത്തിലെത്തുന്ന അധിക കലോറി ഊർജത്തെ കൈകാര്യം ചെയ്യാനാകാതെ അമിതവണ്ണം പോലുള്ള അവസ്ഥകളും വന്നുചേരാം.

∙വറുത്തതും പൊരിച്ചതുമായ ഭക്ഷണം നിങ്ങളുടെ ചുറുചുറുക്കു നഷ്ടപ്പെടുത്തുന്ന വില്ലനാണ്. എണ്ണയിൽ വറുത്തുകോരിയതും പൊരിച്ചെടുത്തതുമായ ഭക്ഷണം ഒഴിവാക്കണം. പകരം ഫ്രഷ് ആയ പച്ചക്കറികളും പഴവർഗങ്ങളും കഴിച്ചാൽ ഉന്മേഷം വീണ്ടെടുക്കാം.

∙ രണ്ടുനേരം കുളി ശീലമാക്കാം. തല നനച്ച് സമയമെടുത്ത് സാവകാശം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ മടിയും ആലസ്യവും അകറ്റാൻ നല്ലതാണ്. 

∙ചോറിനോടുള്ള പ്രിയം അവസാനിപ്പിക്കണം. പകരം ഗോതമ്പ് ശീലമാക്കണം. അരിയാഹാരം അമിതമായി കഴിക്കുന്നവർക്കും ആലസ്യവും ക്ഷീണവും പിടിപെട്ടേക്കാം.

∙വ്യായാമം മുടങ്ങാതെ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊർജസ്വലത സമ്മാനിക്കാൻ വ്യായാമത്തിന് സാധിക്കാം.