Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സേ ഇങ്ങനെ ടെൻഷനടിക്കല്ലേ

stress

നിസ്സാര പ്രശ്നങ്ങൾ നിങ്ങളെ വല്ലാതെ അലട്ടാറുണ്ടോ ജീവിതത്തിൽ? എങ്കിൽ ഇനി മനസ്സിനോട് പറഞ്ഞോളൂ, ‘അങ്ങനെ ടെൻഷനടിക്കാൻ വരട്ടെ, ധൈര്യമായിരിക്കൂ. എല്ലാത്തിനും പോംവഴിയുണ്ട്, ചങ്ങാതി’. മനസ്സിലായില്ല അല്ലേ. മനസ്സിനോട് ടെൻഷനടിക്കാതിരിക്കാൻ പറഞ്ഞാൽ തീരുന്നതേയുള്ളൂ നമ്മുടെ പാതി പ്രശ്നങ്ങളും എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നിട്ടും മനസ്സ് വേവലാതിപ്പെടുന്നെങ്കിൽ ഇതാ ചില എളുപ്പവഴികൾ. 

∙ പ്രശ്നങ്ങളും വിഷമങ്ങളും എന്തൊക്കെയാണെന്ന് ഒരു വെള്ളപ്പേപ്പറിൽ കുറിച്ചുവയ്ക്കാം. എഴുതിവയ്ക്കുന്നത് മനസ്സിന് ആശ്വാസം നൽകും. ഇത്രയൊക്കെയേ ഉള്ളൂ വിഷമങ്ങൾ എന്നാശ്വസിക്കാമല്ലോ.

∙മെഡ‍ിറ്റേഷൻ ശീലമാക്കുന്നത് നല്ലതായിരിക്കും. മനസ്സ് വല്ലാതെ പതറിപ്പോകുന്നു എന്നു തോന്നുമ്പോൾ അൽപനേരം സ്വസ്ഥമായ ഒരിടത്തേക്ക് മാറിയിരുന്ന് ധ്യാനിക്കാം. നന്നായി ശ്വാസോച്ഛാസം ചെയ്ത് മനസ്സിൽ ഊർജം നിറയ്ക്കാം.

∙വ്യായാമം ശീലമാക്കാം. വ്യായാമത്തിന് പ്രത്യക്ഷത്തിൽ നിങ്ങളുടെ പ്രതിസന്ധികളെ പരിഹരിക്കാൻ സാധിക്കില്ലെങ്കിലും മനസ്സിൽ പോസിറ്റിവിറ്റി നിലനിർത്താൻ സഹായിക്കും

∙ മറക്കാൻ പഠിക്കാം. വേണ്ടതും വേണ്ടാത്തതുമായ നൂറുകൂട്ടം വിഷമങ്ങൾ ഓർമിച്ചുവയ്ക്കുന്ന രീതി വേണ്ട. മിക്കതും താൽക്കാലിക സങ്കടങ്ങൾ മാത്രമാണ്. അതോർത്ത് സങ്കടപ്പടരുത്. അതൊക്കെ മറന്നുകളഞ്ഞേക്കൂ വേഗം.

∙ഓർമിക്കാൻ ശീലിക്കാം. സങ്കടങ്ങൾ മറക്കുന്നതുപോലെ തന്നെ പ്രധാനമാണ് സന്തോഷങ്ങൾ ഓർമിച്ചിരിക്കുന്നതും. മനസ്സ് പെട്ടെന്ന് വിഷാദത്തിലേക്കു നീങ്ങുമ്പോൾ സന്തോഷം തോന്നിയ ഒരു നിമിഷത്തെ ഓർമിക്കാം.